
ബ്രസീലിന് 50 % നികുതി ചുമത്തി യു.എസ്

വാഷിങ്ടൺ: ബ്രസീലിന് 50 % ഇറക്കുമതി ചുങ്കം ഏർപ്പെടുത്തിയ യു.എസ് മറ്റ് എട്ടു രാജ്യങ്ങളുടെ തീരുവയിലും മാറ്റംവരുത്തി. ബ്രസീലിയൻ പ്രസിഡന്റ് ലൂയിസ് ഇനാഷ്യോ ലുലാ ഡെ സിൽവയുമായുള്ള തർക്കത്തിനു പിന്നാലെയാണ് ട്രംപ് നികുതി കൂട്ടിയത്. ട്രംപ് ഒഴിവാക്കപ്പെടേണ്ട ചക്രവർത്തിയാണെന്ന് ലുല പരാമർശിച്ചിരുന്നു. ശ്രീലങ്കയ്ക്കും ട്രംപ് 30 ശതമാനം ചുങ്കം ഏർപ്പെടുത്തി. അൾജീരിയ, ഇറാഖ്, ലിബിയ രാജ്യങ്ങൾക്കും 30 ശതമാനം നികുതി ചുമത്തി. ബ്രൂണെയ്ക്കും മാൾഡോവയ്ക്കും 25 ശതമാനം നികുതി കൂട്ടി. ഫിലിപ്പൈൻസിന് 20 ശതമാനമാണ് നികുതി. അമേരിക്കൻ വിരുദ്ധനയം തുടരുന്ന ബ്രിക്സ് രാജ്യങ്ങൾക്ക് 10 ശതമാനം നികുതി ചുമത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യയും ബ്രസീലും ചൈനയും റഷ്യയും ആണ് ബ്രിക്സിലെ പ്രധാന രാജ്യങ്ങൾ. കഴിഞ്ഞ ദിവസമാണ് ബ്രിക്സ് ഉച്ചകോടി ബ്രസീലിൽ നടന്നത്. പിന്നാലെയാണ് ബ്രസീലിന് വൻ നികുതി ചുമത്തിയത്. യു.എസ് ഉൽപന്നങ്ങൾക്കും തിരിച്ച് നികുതി ചുമത്തുമെന്ന് ബ്രസീൽ പ്രസിഡന്റും അറിയിച്ചു. ഓഗസ്റ്റ് 1 മുതൽ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചെമ്പിന് 50 ശതമാനം നികുതി ചുമത്താനും യു.എസ് തീരുമാനിച്ചു. പ്രാദേശിക ഉൽപാദനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണിത്. ഏഷ്യൻ രാജ്യങ്ങൾക്ക് നികുതി കൂട്ടിയതിനു പിന്നാലെ ഏഷ്യൻ സന്ദർശനത്തിന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ യാത്ര തിരിച്ചു. ആസിയാൻ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായി റൂബിയോ ക്വാലാലംപൂരിൽ കൂടിക്കാഴ്ച നടത്തും. പുതിയ നികുതി നയത്തിൽ ഇന്ത്യക്ക് ഇളവുണ്ടാകുമെന്നും റിപ്പോർട്ടുണ്ട്. ഇന്ത്യൻ വാണിജ്യ മന്ത്രാലയ സംഘം അമേരിക്കയുമായി ചർച്ചയ്ക്ക് വാഷിങ്ടണിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
US President Donald Trump has imposed a 50% tariff on Brazilian imports, effective August 1, 2025, amid escalating trade tensions with President Luiz Inacio Lula da Silva. The move is linked to Brazil's treatment of former President Jair Bolsonaro, whom Trump described as facing a "witch hunt." Additionally, Trump imposed tariffs on seven other countries, including Sri Lanka (30%), Algeria (30%), Iraq (30%), Libya (30%), Brunei (25%), Moldova (25%), and the Philippines (20%) ¹.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സ്കൂൾ സമയമാറ്റം, സർക്കാരുമായുള്ള ചർച്ചയിൽ പ്രായോഗിക നിർദ്ദേശങ്ങൾ സമർപ്പിക്കും; അനുകൂലമായ നടപടി ഉണ്ടാവുന്നില്ലെങ്കിൽ സമരം ശക്തമാക്കും
organization
• 21 hours ago
ചരിത്രം രചിച്ച് ശുഭാംശു മടങ്ങി; ആക്‌സിയം 4 ദൗത്യ സംഘം ഭൂമിയില്‍ തിരിച്ചെത്തി
International
• a day ago
വില കൂടിയ വസ്ത്രം.. ലൈവ് സ്ട്രീമിങ് അവതാരകര്‍ക്ക് ടിപ്പ് ..ആഡംബര ജീവിതം നയിക്കാന്‍ രണ്ട് ആണ്‍മക്കളെ വിറ്റ് മാതാവ്; വിറ്റത് പത്ത് ലക്ഷം രൂപക്ക്
International
• a day ago
നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി; യമനില്‍ ചര്‍ച്ച തുടരും
Kerala
• a day ago
കൊച്ചിയിൽ വൻ ലഹരിവേട്ട; ഫ്ലാറ്റിൽ നിന്ന് യുവതിയും മൂന്ന് യുവാക്കളും പിടിയിൽ
Kerala
• a day ago
അനധികൃത നിര്‍മാണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകക്ക് അതിക്രൂര മര്‍ദ്ദനം; അക്രമികള്‍ മഹാരാഷ്ട ഭരണകക്ഷിയുമായി അടുത്ത ബന്ധമുള്ളവരെന്ന് റിപ്പോര്‍ട്ട്
National
• a day ago
ഹൈദരാബാദിൽ കമ്മ്യൂണിസ്റ്റ് നേതാവ് ചന്തു റാത്തോഡിനെ വെടിവെച്ച് കൊന്നു; ആക്രമണം പ്രഭാത നടത്തത്തിനിടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം
National
• a day ago
വേണ്ടത് വെറും ഒരു ഗോൾ മാത്രം; ലോക ഫുട്ബോൾ കീഴടക്കാനൊരുങ്ങി റൊണാൾഡോ
Football
• a day ago
കണ്ടെയ്നറിൽ കാർ കടത്തിയെന്ന് സംശയം; ലോറിയും മൂന്ന് രാജസ്ഥാനികളും കസ്റ്റഡിയിൽ, ഒരാൾ ചാടിപ്പോയി, മണിക്കൂറുകൾക്ക് ശേഷം പിടികൂടി പൊലിസ്
Kerala
• a day ago
ഡല്‍ഹിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇമെയില്‍ വഴി ബോംബ് ഭീഷണി
National
• a day ago
അഞ്ച് വർഷത്തിനിടെ 65 ഇന്ത്യൻ വിമാനങ്ങളുടെ എഞ്ചിൻ പറക്കുന്നതിനിടെ നിലച്ചു; ഒന്നര വർഷത്തിനിടെ 11 'മെയ്ഡേ' അപായ കോളുകൾ, ഞെട്ടിക്കുന്ന കണക്ക്!
National
• a day ago
വൈഭവ ചരിതം തുടരുന്നു; കേരളത്തിന്റെ മണ്ണിൽ ഇന്ത്യൻ താരം നേടിയ റെക്കോർഡും തകർത്തു
Cricket
• a day ago
ഖത്തർ: കണ്ടുകെട്ടപ്പെട്ട വാഹനങ്ങൾ മൂന്ന് മാസത്തിനുള്ളിൽ ഉടമകൾ ക്ലെയിം ചെയ്യണം; ഇല്ലെങ്കിൽ ലേലം
qatar
• a day ago
ഒരു ഇസ്റാഈലി സൈനികന് കൂടി ആത്മഹത്യ ചെയ്തു; പത്ത് ദിവസത്തിനിടെ മൂന്നാമത്തെ സംഭവം. ഈ വര്‍ഷം ആത്മഹത്യ ചെയ്തത് 15 സൈനികര്‍
International
• a day ago
ഉപ്പിലും വ്യാപകമായ മായം; പേരിന് പോലുമില്ലാതെ നടപടി
Kerala
• a day ago
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഒന്നര മാസക്കാലമായി ഹൃദയ ശസ്ത്രക്രിയ മുടങ്ങിയതില്‍ വായ മൂടിക്കെട്ടി പ്രതിഷേധം
Kerala
• a day ago
വെളിച്ചെണ്ണ വിലക്കയറ്റം: നേട്ടം അയല്‍ സംസ്ഥാനങ്ങൾക്ക്
Kerala
• a day ago
UAE Weather Updates: യുഎഇയിൽ ഇത് "ജംറത്തുല്‍ ഖൈദ്" സീസൺ; പുറത്തിറങ്ങാൻ കഴിയാത്ത ചൂട്
uae
• a day ago
വെറും 15 പന്തിൽ പിറന്നത് ലോക റെക്കോർഡ്; പുതിയ ചരിത്രമെഴുതി മിച്ചൽ സ്റ്റാർക്ക്
Cricket
• a day ago
69 വർഷത്തിനിടയിൽ ഇതാദ്യം; വിൻഡീസിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഓസ്ട്രേലിയ
Cricket
• a day ago
ഗസ്സയില്‍ കൂട്ടക്കൊല അവസാനിപ്പിക്കാതെ ഇസ്റാഈല്‍; 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 78 പേരെ, വഴിമുട്ടി വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍
International
• a day ago