HOME
DETAILS

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

  
Abishek
July 11 2025 | 00:07 AM

VS Achuthanandans Health Condition Remains Critical

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുമുള്ള ചികിത്സകൾ തുടരുകയാണ്. ഡയാലിസിസ് ഇടവിട്ട് നൽകിവരുന്നുണ്ടെങ്കിലും, രോഗിയുടെ ശാരീരികാവസ്ഥയ്ക്ക് അനുസരിച്ച് ഇത് താൽക്കാലികമായി നിർത്തിവയ്ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നെഫ്രോളജി വിഭാഗം മേധാവി ആശുപത്രിയിലെത്തി അദ്ദേഹത്തിന്റെ ആരോഗ്യനില വിലയിരുത്തി. നിലവിലെ ചികിത്സകൾ തുടരാനാണ് ഡോക്ടർമാരുടെ നിർദ്ദേശം.

അതിതീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്റർ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ചികിത്സ. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും, ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സാധാരണ നിലയിൽ എത്തിയിട്ടില്ല. 

കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ 23നാണ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ എസ്‌യുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ എകെ ശശീന്ദ്രന്‍ കെ കൃഷ്ണന്‍കുട്ടി എന്നിവരും മുതിര്‍ന്ന സിപിഎം നേതാവ് പികെ ഗുരുദാസന്‍, ഇപി ജയരാജന്‍, പികെ ശ്രീമതി, ഡിജിപി റവാഡ ചന്ദ്രശേഖര്‍ അടക്കമുള്ളവരും ആശുപത്രിയില്‍ എത്തി വിഎസ് അച്യുതാനന്ദനെ സന്ദര്‍ശിച്ചിരുന്നു.

Former Kerala Chief Minister VS Achuthanandan's health condition remains critical, with ongoing treatment to control blood pressure and improve kidney function. Dialysis is being administered intermittently, but temporarily withheld based on his physical condition. The head of the nephrology department at Thiruvananthapuram Medical College recently evaluated his health, and doctors have advised continuing the current treatment ¹ ².



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കീം പ്രവേശനം: ഓപ്ഷൻ വിജ്ഞാപനം ഇന്നോ നാളയോ

Kerala
  •  12 hours ago
No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  19 hours ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  19 hours ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  20 hours ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  20 hours ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  20 hours ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  20 hours ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  20 hours ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  20 hours ago
No Image

ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി

National
  •  21 hours ago