HOME
DETAILS
MAL
ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കില്ലെന്ന് അരുണ്‍ ജയ്റ്റ്‌ലി
backup
February 05 2018 | 03:02 AM
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുമ്പോഴും അതിനായി ലോക് സഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കില്ലെന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റ്‌ലി. തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തണമെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായം എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തെ നടത്തേണ്ട സാഹചര്യമില്ലെന്ന് അരുണ്‍ജയ്റ്റ്‌ലി പറഞ്ഞു.
ഈ വര്‍ഷം അവസാനത്തോടെ മധ്യപ്രദേശ് രാജസ്ഥാന്‍ ഛത്തിസ്ഗഢ് തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന അഭ്യൂഹത്തെ ജയ്റ്റ്‌ലി തള്ളി. തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തണമെങ്കില്‍ ഭരണ ഘടനയില്‍ ഭേദഗതി വരുത്തേണ്ടിവരും. ഇത്തരത്തിലുള്ള തീരുമാനത്തെ പ്രതിപക്ഷം പിന്തുണക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."