HOME
DETAILS
MAL
ക്രമസമാധാനത്തകര്‍ച്ച: ചെന്നിത്തല 18ന് സത്യഗ്രഹം നടത്തും
backup
February 14 2017 | 13:02 PM
തിരുവനന്തപുരം: കേരളത്തില്‍ ക്രമസമാധാനനില അനുദിനം തകര്ന്നുകൊണ്ടിരിക്കുമ്പോള് സര്‍ക്കാര്‍ നിഷ്ക്രിയത്വം പാലിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇതില്‍ പ്രതിഷേധിച്ച് ഈ മാസം 18ന് ഹരിപ്പാട് നിയോജക മണ്ഡലത്തില്‍ താന്‍ 12 മണിക്കൂര്‍ സത്യഗ്രഹ സമരം നടത്തുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ടാ, മാഫിയ അക്രമങ്ങളും തടയുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണ്. എട്ടു മാസത്തിനിടെ നടന്ന കൊലപാതകങ്ങളുടെ കണക്കു പരിശോധിച്ചാല്‍ ഇതു വ്യക്തമാകും. ഇത് മുഖ്യമന്ത്രി പിണറായി വിജയന്റെ കാര്യക്ഷമതയില്ലായ്മ മൂലമാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹം ആഭ്യന്തര വകുപ്പിന്റെ ചുമതല മറ്റേതെങ്കിലും മന്ത്രിയെ ഏല്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."