രാജ്യബഹുമാനം അടിച്ചേല്‍പ്പിക്കല്‍ രാജ്യത്തെ അവമതിക്കലെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: കഴിഞ്ഞ നവംബറില്‍ ദേശീയ ഗാന വിഷയത്തില്‍ സുപ്രിം കോടതി ഒരു വിധി പുറപ്പെടുവിച്ചിരുന്നു. സിനിമ തുടങ്ങുന്നതിനു മുന്‍പ് എല്ലാ തിയേറ്ററുകളിലും ദേശീയ ഗാനം കേള്‍പ്പിക്കണമെന്നായിരുന്നു അത്. എന്നാല്‍ ഇന്ന് സുപ്രിം കോടതിയിലെ മറ്റൊരു ജഡ്ജ് ഈ വിധിയില്‍ യോജിക്കാതെ മറ്റൊരു നിരീക്ഷണം നടത്തി. രാജ്യത്തെ ബഹുമാനിക്കാന്‍ പൗരന്മാരെ നിര്‍ബന്ധിക്കുന്നത് രാജ്യത്തെ വലിയ രീതിയില്‍ അവമതിക്കാലാണെന്നാണ് കോടതി വിധിച്ചത്.
ദേശീയ ഗാനം ദേശീയത്വത്തിന്റെ ഒരു അടയാളം മാത്രമാണ്, അതിന്റെ സ്വഭാവമനുസരിച്ച് എപ്പോഴും മാറാം. ദേശീയ പതാകയേക്കാളും ദേശീയ ഗാനത്തേക്കാളും സ്വാതന്ത്ര്യം, ജനാധിപത്യം തുടങ്ങിയ നമ്മുടെ ദേശീയ മൂല്യങ്ങളും രാജ്യവുമാണ് പ്രധാനമെന്നും കോടതി നിരീക്ഷിച്ചു.
സിനിമയുടെ കഥയുടെ ഭാഗമായോ ഡോക്യുമെന്ററിയുടെ ഭാഗമായോ പകുതിയില്‍വച്ച് ദേശീയഗാനം കേള്‍ക്കുമ്പോള്‍ ആളുകള്‍ എഴുന്നേറ്റു നില്‍ക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു.
ദേശീയഗാനവും രാജ്യസ്‌നേഹവും രാജ്യത്തൊട്ടാകെ കത്തിനിന്ന് ചെറിയൊരു സാവകാശം വന്നപ്പോഴാണ് കോടതിയുടെ വിധി വരുന്നത്. കേരളത്തിലടക്കം ദേശീയഗാനം ചൊല്ലുമ്പോള്‍ തിയേറ്ററില്‍ എഴുന്നേറ്റു നിന്നില്ലെന്നു കാണിച്ച് പലര്‍ക്കും മര്‍ദനമേല്‍ക്കേണ്ടി വന്നു. തിരുവനന്തപുരം ഫിലിം ഫെസ്റ്റിവലിലും ഏറെ വിവാദമുണ്ടാക്കിയ സംഭവമായിരുന്നു ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."