HOME
DETAILS
MAL
സ്‌കൂളിന്റെ മൂന്നാംനിലയില്‍ നിന്ന് വീണ് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്
backup
February 06 2018 | 03:02 AM
കൊല്ലം: പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിക്ക് സ്‌കൂളിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റു. കൊല്ലം പേരൂര്‍ സ്വദേശിനിക്കാണ് പരുക്കേറ്റത്.
കുട്ടിയെ കൊല്ലം എന്‍.എസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 9 ഓടെയായിരുന്നു ചാത്തിനാംകുളം എം.എസ്.എം സ്‌കൂളിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് വിദ്യാര്‍ഥിനിക്ക് പരുക്കേറ്റത്. ഉടന്‍ തന്നെ അധ്യാപികമാര്‍ ആശുപത്രിയില്‍ എത്തിച്ചു. കുട്ടിക്ക് നട്ടെല്ലിന് പരുക്കുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."