കലാലയങ്ങളില്‍ ജാതിചിന്തകള്‍ മടങ്ങിവരുന്നു: വി.എസ്
കൊല്ലം: വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിച്ചതോടെ കലാലയങ്ങളില്‍ ജാതിചിന്തകള്‍ മടങ്ങിവരുന്നതായി ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. സംഘടനാ സ്വാതന്ത്യം ഇല്ലാത്ത കലാലയങ്ങള്‍ വര്‍ഗീയതയുടെ താവളമാകുമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം എസ്.എന്‍ കോളജ് യൂനിയന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു വിഎസ്.
അരാഷ്ട്രീയം അരങ്ങ് തകര്‍ക്കുന്ന ഇടങ്ങളിലേക്ക് കടന്നു വരുന്നത് വര്‍ഗീയതയാണ്. ചില മാധ്യമ പ്രചാരണങ്ങള്‍ക്കടിപെട്ട് മാനേജര്‍മാര്‍ സംഘടനാ സ്വാതന്ത്ര്യം നിഷേധിച്ചത് സ്ഥാപനങ്ങളെ വലിയ അബദ്ധത്തിലേക്കാണ് നയിച്ചതെന്നും കൈത്തണ്ടയില്‍ ചരടുകെട്ടി നടക്കുന്ന യുവാക്കളുടെ എണ്ണം അടുത്തകാലത്ത് വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചവറ: ബി.ജെ.എം ഗവണ്‍മെന്റ് കോളജ് യൂനിയന്‍ ഭരണപരിഷ്‌ക്കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്ചുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ലോ അക്കാദമിയിലെ സമരം സ്വാശ്രയ മാനേജ്‌മെന്റുകളുടെ ധാര്‍ഷ്യം നിറഞ്ഞ സമീപനത്തിന്റെ തെളിവാണെന്നും സര്‍ക്കാര്‍ നയത്തെയും നിയമ സംവിധാനത്തേയും വെല്ലുവിളിച്ചാണ് ഇത്തരം മാനേജ്‌മെന്റുകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യൂനിയന്‍ ചെയര്‍പേഴ്‌സണ്‍ യു. പവിത്ര അധ്യക്ഷയായി. ആര്‍ട്‌സ് ക്ലബിന്റെ ഉദ്ഘാടനം പ്രശാന്ത് നാരായണന്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. എലിസബത്ത് ജോണ്‍, കെ. അജയന്‍, ക്യാപ്റ്റന്‍.കെ. സുരേഷ്, ഡോ. വി.അനില്‍പ്രസാദ്, ഇന്ദുലാല്‍, ജെ. ജിജി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."