HOME
DETAILS

സ്മാര്‍ട്‌സിറ്റി പദ്ധതിയില്‍ നഗരഹൃദയത്തിന് പ്രാമുഖ്യം

  
backup
February 14 2017 | 20:02 PM

%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf

 

തിരുവനന്തപുരം: നഗരസഭയുടെ സ്മാര്‍ട് സിറ്റി വോട്ടെടുപ്പില്‍ മേഖലാടിസ്ഥാനത്തിനുള്ള വികസനത്തിന് നഗരഹൃദയത്തിന് പ്രാധാന്യം നല്‍കണമെന്ന് ജനം വിധിയെഴുതി. വോട്ടിങ്ങില്‍ പങ്കാളികളായ 1,12,503 പേരില്‍21,394 പേരും നഗരഹൃദയത്തിനെയാണ് തെരഞ്ഞെടുത്തത്. 18,051 വോട്ടുകള്‍നേടി കഴക്കൂട്ടം-കോവളം ചരിത്രപ്രധാന ജലപാത മേഖല രണ്ടാം സ്ഥാനവും, 17,768 വോട്ടുകള്‍നേടി മെഡിക്കല്‍ കോളേജ് ജനറല്‍ ആശുപത്രി മേഖല മൂന്നാം സ്ഥാനവും നേടി.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ സഹായത്തോടെ വോട്ടിങ് മെഷീന്‍ ഉപയോഗിച്ചും, ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചും, നവമാധ്യമങ്ങള്‍, ഓണ്‍ലൈന്‍ വോട്ടിങ് തുടങ്ങിയവയിലൂടെയുമാണ് ജനാഭിപ്രായം ശേഖരിച്ചത്. ഈ മാസം 10 മുതല്‍ 13 വരെ നഗരത്തിലെ വിവിധ സ്‌കൂളുകള്‍, കലാലയങ്ങള്‍, ഓഫിസ് സമുച്ഛയങ്ങള്‍, മറ്റു പ്രധാന പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ബാലറ്റ് ബോക്‌സ് ഉപയോഗിച്ച് പൊതുജനാഭിപ്രായം ശേഖരിച്ചിരുന്നു. ഫെബ്രുവരി 11 ന് 100 വാര്‍ഡുകളില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തി. കൂടാതെ ഫേസ്ബുക്, വാട്‌സ്ആപ്, എസ്എംഎസ് എന്നീ നവമാധ്യമങ്ങളിലൂടെയും അഭിപ്രായ വോട്ടെടുപ്പ് നടത്തി.
ബാലറ്റുകളില്‍കൂടി 43,312 വോട്ടുകളും, വോട്ടിങ് യന്ത്രത്തില്‍കൂടി 54,462 വോട്ടുകളും രേഖപ്പെടുത്തി. ഓണ്‍ലൈന്‍ മുഖേന 11,318 വോട്ടുകളും, എസ്എംഎസ്, വാട്‌സ്ആപ് വഴി 3,411 വോട്ടുകള്‍ ലഭിച്ചു. ആദ്യ മൂന്നു സ്ഥാനങ്ങള്‍ക്ക് പുറമെ 16406 വോട്ട് നേടി കഴക്കൂട്ടം മേഖല നാലാംസ്ഥാനവും, 15156 വോട്ട് നേടി വിഴിഞ്ഞം മേഖല അഞ്ചാംസ്ഥാനവും, 13772 വോട്ടുകള്‍ നേടി പ്രാന്തപ്രദേശ മേഖല ആറാം സ്ഥാനവും, 9956 വോട്ടുകള്‍ നേടി ആക്കുളംവേളി മേഖല ഏഴാം സ്ഥാനവും സ്വന്തമാക്കി.
നഗരവികസനം, നഗര നവീകരണം, ഹരിത വികസനം, നഗരം മൊത്തത്തിലുള്ള വികസനം എന്നിങ്ങനെ നാല് മേഖലകളിലായിട്ടാണ് സ്മാര്‍ട്‌സിറ്റി പദ്ധതി നടപ്പാക്കേണ്ടത്. ജനാഭിപ്രായത്തിലൂടെ ഒന്നാംസ്ഥാനം നേടിയ പ്രദേശത്തിന് മുന്തിയ പരിഗണന ലഭിക്കും. 'നഗരവികസനം' എന്ന പദ്ധതിക്കായിരിക്കും ഈപ്രദേശം തെരഞ്ഞെടുക്കപ്പെടുക. സ്മാര്‍ട്‌സിറ്റി രൂപരേഖ തയാറാക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള ഐഡക് എന്ന കമ്പനി, സ്മാര്‍ട്‌സിറ്റി ടെക്‌നിക്കല്‍ കമ്മിറ്റി എന്നിവയുടെ യോഗം ചേര്‍ന്നശേഷം ഇക്കാര്യം തീരുമാനിക്കും.
പ്രദേശ വികസനം കൂടാതെ, സമ്പൂര്‍ണ നഗര വികസനത്തിന് (പാര്‍സിറ്റി വികസനം) അനുയോജ്യമായ വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതിനുള്ള അഭിപ്രായശേഖരണവും നടത്തി. ജല ലഭ്യത, മലിനജല നിര്‍വഹണം, സുരക്ഷിതത്വം, ആരോഗ്യം, പാര്‍പ്പിടം, ഖരമാലിന്യ നിര്‍മാര്‍ജനം, ഗതാഗത സംവിധാനം, തൊഴിലവസരം എന്നീ എട്ടു പ്രധാന വിഷയങ്ങളില്‍ നവ സാങ്കേതികവിദ്യ ഉപയോഗിച്ച് വരുത്തേണ്ട വികസനങ്ങളെ കുറിച്ചായിരുന്നു ഈ അഭിപ്രായ ശേഖരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago