യു.ഡി.എഫ് മേഖലാ ജാഥക്ക് വിവിധയിടങ്ങളില്‍ സ്വീകരണംനല്‍കി
തിരുവനന്തപുരം: ആറ് പതിറ്റാണ്ടുകാലമായി കോണ്‍ഗ്രസ് നേടിയെടുത്ത രാജ്യത്തിന്റെ വികസനത്തെ രണ്ടരവര്‍ഷത്തെ ഭരണംകൊണ്ട് മോദി പുറകോട്ട് വലിച്ചിരിക്കുകയാണെന്ന് വി.എസ്.ശിവകുമാര്‍ എം.എല്‍.എ. യു.ഡി.എഫ്. മേഖലാ ജാഥ പാപ്പനംകോട് ജങ്ഷനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ മഹത്തായ സാംസ്‌കാരിക പാരമ്പര്യത്തെപ്പോലും തമസ്‌ക്കരിക്കുന്ന നടപടികളാണ് ബി.ജെ.പി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്നത്. ലോകത്തെ സമ്പന്നരാഷ്ട്രങ്ങളുടെ സാമ്പത്തിക ഭദ്രത ആടിയുലഞ്ഞപ്പോള്‍ ഭാരതത്തിന്റെ സാമ്പത്തിക അടിത്തറ പിടിച്ചുനിര്‍ത്തിയ മുന്‍പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിനെപ്പോലും അധിക്ഷേപിക്കുന്ന മോദിയുടെ നടപടി പ്രതിഷേധാര്‍ഹമാണ്. അഞ്ചുവര്‍ഷക്കാലം അവശ്യസാധനങ്ങളുടെ വിലവര്‍ദ്ധനവുണ്ടാകില്ലായെന്നുപറഞ്ഞ് അധികാരത്തില്‍ വന്ന എല്‍.ഡി.എഫ്. സര്‍ക്കാരിന് അഞ്ചുമാസംപോലും വാക്കുപാലിക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. പാപ്പനംകോട് ശ്രീനി അധ്യക്ഷനായി. ജാഥാ ക്യാപ്റ്റന്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, ജാഥാ അംഗങ്ങള്‍, ഡി.സി.സി. പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, ഡി.സി.സി. ഭാരവാഹികള്‍, യു.ഡി.എഫ്. നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കഠിനംകുളം:ഒരു വര്‍ഷം കൊണ്ട് അമ്പതുവര്‍ഷത്തെ വികസനം നടപ്പിലാക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞുവെന്നും എന്നാല്‍ ഒന്‍പതുമാസം പിന്നിട്ടിട്ടും ഒച്ച് പോലും നാണിക്കും വിധമാണ് പിണറായി സര്‍ക്കാരിന്റെ ഭരണം ന്നടക്കുന്നതെന്നും എം.കെ പ്രേമ ചന്ദ്രന്‍ എം.പി പറഞ്ഞു. സംസ്ഥാന കേന്ദ്രസര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെ യു.ഡി.എഫ് നടത്തി വരുന്ന മേഖല പ്രചരണ ജാഥയ്ക്ക് കഴക്കൂട്ടത്ത് നല്‍കിയ സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നത്തെവസ്ഥയില്‍ പാവപ്പെട്ടവര്‍ക്ക് കേരളത്തിലെ മുഖ്യമന്ത്രിയെ കാണമെങ്കില്‍ അപ്പോയിമെന്റ് എടുത്ത് കാത്തിരിക്കണം. ഉമ്മന്‍ചാണ്ടിയെ കാണാന്‍ നൂറുകണക്കിന് പാവങ്ങളാണ് നേരം പുലരുമ്പോള്‍ ക്ലിഫ് ഹൗസ് മുറ്റത്ത് നിറയുന്നത്.ഒരുതുണ്ട് കടലാസ് അന്നത്തെ മുഖ്യമന്തിയുടെ കൈയില്‍കിട്ടിയാല്‍ തീര്‍പ്പുണ്ടാകും. എന്നാല്‍ ഇന്നാകട്ടെ അത് ചവറ്റുകുട്ടിയില്‍ വലിച്ചെറിയപ്പെടുന്ന രീതിയാണെന്നും അദ്ദേഹം പറഞ്ഞു.
ആറ്റിപ്ര അനില്‍ അധ്യക്ഷനായി. മുന്‍ മന്ത്രി വി.എസ് ശിവകുമാര്‍ എം.എല്‍.എ, ബെന്നിബഹന്‍, എം.എ.വാഹിദ്, കരകുളം കൃഷ്ണപിള്ള, അണ്ടൂര്‍ക്കോണം സനല്‍, സുരേന്ദ്രന്‍, വേളിവര്‍ഗീസ്, പി.എം സനില്‍, മണ്‍വിള സൈനൂദ്ദീന്‍, മണ്‍വിളരാധാകൃഷ്ണന്‍, എം.എസ് അനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."