സര്‍ക്കാര്‍ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ജീവനക്കാര്‍ ആത്മാര്‍ഥതകാട്ടണം: മന്ത്രി എം.എം. മണി
തൊടുപുഴ: സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ആത്മാര്‍ഥത കാട്ടണമെന്ന് വൈദ്യുതി മന്ത്രി എം. എം. മണി പറഞ്ഞു.
സര്‍വീസില്‍നിന്ന് വിരമിച്ച കെ.ജി.ഒ.എ ജില്ലാ പ്രസിഡന്റ് എസ് രാജീവിന് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ഒരുക്കിയ യാത്രയയപ്പ് സമ്മേളനം തൊടുപുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്ന മന്ത്രി. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ പ്രതിബദ്ധതയുള്ള ഉദ്യോഗസ്ഥരുടെ സേവനം അനിവാര്യമാണ്. ഇന്ത്യന്‍ ജനതയെ ആകെ ബാധിച്ച നോട്ട് നിരോധനത്തിനെതിരെ യോജിച്ച പ്രക്ഷോഭത്തിന് തയ്യാറാകാത്ത കോണ്‍ഗ്രസ് നിസാര കാര്യങ്ങള്‍ക്കുപോലും സര്‍ക്കാരിനെതിരെ ബിജെപിയുമായി ചേര്‍ന്ന് സമരം നടത്തുന്ന വിചിത്ര കാഴ്ചയാണ് കേരളത്തില്‍ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ കെ.ജി.ഒ.എ ജില്ലാ വൈസ് പ്രസിഡന്റ് ഡോ. സി .കെ. ഷൈലജ അധ്യക്ഷയായി. സിപിഎം ജില്ലാ സെക്രട്ടറി കെ .കെ. ജയചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.
അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. കെ എം ദിലീപ്, എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി എസ് .സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. എസ് രാജീവ് മറുപടി പ റഞ്ഞു. ജില്ലാ സെക്രട്ടറി ഡോ. വി. ബി. വിനയന്‍ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി പി .എസ് .വിനയന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."