അണ്ണാ ഡി.എം.കെയില്‍ ലയിക്കാന്‍ സന്നദ്ധനെന്ന് ദിനകരന്‍
തഞ്ചാവൂര്‍: അണ്ണാ ഡി.എം.കെയില്‍ ലയിക്കാന്‍ താല്‍പര്യമുണ്ടെന്ന് ആര്‍.കെ നഗര്‍ മണ്ഡലത്തില്‍ വിമതനായി മത്സരിച്ച് ജയിച്ച ടി.ടി.വി ദിനകരന്‍.
ശശികല ഡെപ്യൂട്ടി ജന. സെക്രട്ടറിയാക്കിയിരുന്ന ദിനകരനെ മാസങ്ങള്‍ക്ക് മുന്‍പാണ് പാര്‍ട്ടി യോഗം ചേര്‍ന്ന് പുറത്താക്കിയത്. ഇദ്ദേഹത്തിനൊപ്പം ശശികലയെയും പുറത്താക്കിയിരുന്നു.
തുടര്‍ന്ന് പാര്‍ട്ടി ഔദ്യോഗിക വിഭാഗത്തിന് വലിയ വെല്ലുവിളിയാണ് ദിനകരന്‍ പക്ഷം ഉയര്‍ത്തുന്നത്.
അതിനിടയിലാണ് ഇന്നലെ പാര്‍ട്ടിയില്‍ ലയിക്കാന്‍ സന്നദ്ധനാണെന്ന് അദ്ദേഹം അറിയിച്ചത്. എന്നാല്‍ ചില ഉപാധികള്‍ മുന്നോട്ടുവയ്ക്കുന്നുണ്ടെന്നും അത് അംഗീകരിച്ചാല്‍ ലയനം സാധ്യമാക്കാമെന്നും ഇന്നലെ തഞ്ചാവൂരിനടുത്ത കതിരമംഗലം ഗ്രാമത്തില്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
മുഖ്യമന്ത്രി ആകണമെന്ന താല്‍പര്യം തനിക്കില്ല. എന്നാല്‍ ഭരണകക്ഷിയില്‍ നിന്ന് പുറത്താക്കിയ ആറ് മന്ത്രിമാര്‍, അയോഗ്യരാക്കിയ 18 എം.എല്‍.എമാര്‍ എന്നിവരെ തിരിച്ചെടുത്താല്‍ ലയനത്തിന് സന്നദ്ധമാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."