വമ്പന്‍ തോല്‍വി; ചെല്‍സി താരങ്ങള്‍ക്ക് അവധി നല്കി അന്റോണിയോ കോണ്ടെ
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വാട്ഫോഡിനോടിനേറ്റ വമ്പന്‍ പരാജയത്തിന്റെ ഹാങ്ങ് ഓവറില്‍ നിന്ന് മുക്തമാകാന്‍ പരിശീലകന് കോണ്ടെ ചെല്‍സി താരങ്ങള്‍ക്ക് രണ്ട് ദിവസം അധിക ലീവ് അനുവദിച്ചു.
തിങ്കളാഴ്ച സ്റ്റാം ഫോം ബ്രിഡ്ജില്‍ വെസ്റ്റ് ബ്രോമിനെതിരേയാണ് ചെല്‍സിയുടെ അടുത്ത മത്സരം. തുടര്‍ച്ചയായുള്ള കളി കാരണം താരങ്ങള്‍ക്ക് പരുക്കേറ്റത് കാരണമാണ് ചെല്‍സി തുടരെ തുടരെ തോല്‍ക്കുന്നതെന്ന് കോണ്ടെ പറഞ്ഞു. ഹാംസ്ട്രിങ്ങ് ഇഞ്ചുറി നേരിടുന്ന എട്ടാമത്തെ ചെല്‍സി താരമാണ് റോസ് ബാര്‍ക്ലി.
പരുക്കിന്റെ പിടിയിലുള്ള ബ്രസീലിയന്‍ താരങ്ങളായി ഡേവിഡ് ലൂയിസ്, വില്യന് എന്നിവരെ ഉടന്‍ തിരിച്ചു വിളിക്കും. വാട്ഫോഡുമായുള്ള മത്സര ശേഷം മൊറാട്ട, ക്രിസ്റ്റന്സന് എന്നിവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇതില്‍ നിന്നെല്ലാം മുക്തമാകാനാണ് ടീമിന് രണ്ട് ദിവസത്തെ അധിക അവധി നല്‍കുന്നതെന്ന് കോണ്ടെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."