HOME
DETAILS
MAL
സഊദി തൊഴില്‍ നിയമഭേദഗതിക്ക് അംഗീകാരം
backup
February 06 2018 | 21:02 PM
റിയാദ്: തൊഴില്‍നിയമത്തിലെ ഏതാനും അനുച്ഛേദങ്ങള്‍ ഭേദഗതി വരുത്തിയതിന് സഊദി തൊഴില്‍ മന്ത്രി ഡോ. അലി അല്‍ ഗഫീസ് അംഗീകാരം നല്കി. വിവിധ തൊഴില്‍ നിയമലംഘനത്തിനുള്ള പിഴയില്‍ ഗണ്യമായ വര്‍ധനവ് വരുത്തി കൂടുതല്‍ കടുത്ത ശിക്ഷയും പിഴയും നല്കുന്ന പരിഷ്കരണത്തിനാണു തൊഴില്‍മന്ത്രിയുടെ അംഗീകാരം. 67 നിയമലംഘനങ്ങളും അവയ്ക്കുള്ള പിഴയും ശിക്ഷയുമാണു ഭേദഗതിയില്‍ പരാമര്‍ശിക്കുന്നത്.
താമസരേഖയായ ഇഖാമയില്‍ രേഖപ്പെടുത്തിയ തൊഴിലിനു വിരുദ്ധമായി ജോലി ചെയ്യുന്നവര്‍ക്കും സ്ഥാപനങ്ങളെ കുറിച്ചു വ്യക്തമായ വിവരം മന്ത്രാലയത്തിനു നല്‍കാതെ മറച്ചുവയ്ക്കുന്നതിനും 10,000 റിയാലാണു പിഴ ഈടാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."