സൈബര്‍ പാര്‍ക്കുകളുടെ നിര്‍മാണം നിലച്ചു
പയ്യന്നൂര്‍: കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലെ സൈബര്‍ പാര്‍ക്കുകളുടെ നിര്‍മാണം അനിശ്ചിതത്വത്തിലായി. അഞ്ച് മാസത്തോളമായി സൈബര്‍ പാര്‍ക്കിന്റെ നിര്‍മാണം മുടങ്ങിയിട്ട്. പ്രവൃത്തി എപ്പോള്‍ പുനരാരംഭിക്കുമെന്നത് സംബന്ധിച്ച് അധികൃതര്‍ക്ക് നിശ്ചയമില്ല. നിര്‍മ്മാണ പ്രവൃത്തി നിര്‍ത്തിവെക്കണമെന്ന ഐ.ടി വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് രണ്ട് സൈബര്‍ പാര്‍ക്കിന്റെയും നിര്‍മ്മാണ പ്രവൃത്തി കരാര്‍ എടുത്ത പെരുമ്പാവൂര്‍ ആസ്ഥാനമായ ലീ ബില്‍ഡേഴ്‌സ് നിര്‍മാണം നിര്‍ത്തിവച്ചത്. ഏതാണ്ട് അഞ്ച് മാസത്തോളമായി രണ്ട് സൈബര്‍ പാര്‍ക്കുകളുടെയും നിര്‍മ്മാണം നിലച്ചിരിക്കുകയാണ്.
എരമം കുറ്റൂര്‍ പഞ്ചായത്തിലെ പുല്ലുപാറയിലാണ് കണ്ണൂര്‍ സൈബര്‍ പാര്‍ക്ക് നിര്‍മാണം ആരംഭിച്ചത്. കാസര്‍ഗോഡ് ജില്ലയുടെ ത് ചീമേനിയിലാണ്. 2010 ല്‍ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദനാണ് രണ്ട് സൈബര്‍ പാര്‍ക്കിന്റെയും തറക്കല്ലിടല്‍ കര്‍മം നടത്തിയത്. പിന്നീട് അഞ്ച് വര്‍ഷത്തോളം കാര്യമായ നിര്‍മ്മാണ പ്രവൃത്തികളൊന്നും നടന്നില്ല. ഒടുവില്‍ 2015 ഡിസംബറിലാണ് ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കി നിര്‍മ്മാണം ആരംഭിച്ചത്. നബാര്‍ഡിന്റെ 23 കോടി ധനസഹായമാണ് കണ്ണൂര്‍ സൈബര്‍ പാര്‍ക്കിന് അനുവദിച്ചത്. അമ്പതിനായിരം സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലാണ് രണ്ട് പാര്‍ക്കുകളും നിര്‍മിക്കുന്നത്.
കെട്ടിട നിര്‍മാണത്തിന്റെ പ്രാരംഭ ഘട്ടമായ ബീമുകളുടെ നിര്‍മ്മാണമാണ് രണ്ടിടത്തും പൂര്‍ത്തിയായത്. കണ്ണൂര്‍ ഐ.ടി പാര്‍ക്കിന്റെ അടുത്ത ഘട്ട നിര്‍മാണത്തിന്റെ ഭാഗമായുള്ള പ്രത്യേകതരം ഇരുമ്പു തൂണുകള്‍ സ്ഥാപിക്കുന്നതിനായി ഇവിടെ എത്തിച്ചിരുന്നു.
ക്രെയിനിന്റെ സഹായത്തോടെ ഇവ സ്ഥാപിച്ചാല്‍ കെട്ടിട നിര്‍മാണത്തിലെ പ്രധാന ഭാഗം പൂര്‍ത്തിയാകുമായിരുന്നു.
എന്നാല്‍ അതിനിടെയാണ് പ്രവൃത്തികള്‍ നിര്‍ത്തിവെക്കാന്‍ ഐ ടി വകുപ്പിന്റെ നിര്‍ദേശം വന്നത്.നിര്‍മാണം അനിശ്ചിതമായി വൈകുന്നത് ഇവിടെ എത്തിച്ചിരിക്കുന്ന നിര്‍മ്മാണ ഉപകരണങ്ങള്‍ നശിക്കുമോയെന്ന ആശങ്കയും ഉയര്‍ത്തുന്നുണ്ട്. പയ്യന്നൂര്‍ താലൂക്ക്, സൈബര്‍ പാര്‍ക്ക് എന്നിവ യാഥാര്‍ഥ്യമാക്കുമെന്ന് കഴിഞ്ഞ മാസം മുഖ്യമന്ത്രി പയ്യന്നൂരില്‍ പറഞ്ഞിരുന്നു.
സൈബര്‍ പാര്‍ക്കുകളുടെ നിര്‍മ്മാണം നിര്‍ത്തിവെക്കാനുള്ള നിര്‍ദേശം നല്‍കിയതിന്റെ കാരണം കരാര്‍ കമ്പനി അധികൃതരോട് വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യത്തില്‍ കേരളാ സ്റ്റേറ്റ് ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എംഡി, ജനറല്‍ മാനേജര്‍ എന്നിവര്‍ മൗനം പ ാലിക്കുകയാണ്. ഐ.ടി വകുപ്പ് സെക്രട്ടറിയെ കാണാനുള്ള ശ്രമത്തിലാണ് ലീ കമ്പനി അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."