മക്കയിലെ ജബലുന്നൂര്‍ വികസിപ്പിക്കുന്നു
മക്ക: ഇസ്ലാമിക ചരിത്രത്തിലെ അതിപ്രധാനമായ, മക്കയിലെ ചരിത്ര പ്രസിദ്ധങ്ങളായ ജബലുന്നൂറും സൗര്‍ ഗുഹയും നവീകരിക്കുന്നു. ഇതിന്റെ ഒന്നാം ഘട്ടം ഈ വര്‍ഷം തന്നെ തുടങ്ങുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
സഊദി ടൂറിസം വകുപ്പുമായി ചേര്‍ന്ന് മക്ക മേഖല വികസന അതോറിറ്റിയാണ് ഇരു സ്ഥലങ്ങളുടെയും ചരിത്ര പ്രാധ്യാന്യം നിലനിര്‍ത്തി വികസിപ്പിക്കാനൊരുങ്ങുന്നത്. നിലവില്‍ മക്കയില്‍ സന്ദര്‍ശനം നടത്തുന്ന തീര്‍ഥാടകരുടെയെല്ലാം പ്രധാനപ്പെട്ട സന്ദര്‍ശന കേന്ദ്രങ്ങളാണ് ഇരു കേന്ദ്രവും. പ്രത്യേകിച്ച്, ഹജ്ജ് ഉംറ സീസണില്‍ ഇവിടെ ഭയങ്കര തിരക്കാണ് അനുഭവപ്പെടുന്നത്.
ഘട്ടംഘട്ടമായാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ചരിത്ര പ്രദേശങ്ങള്‍ സംരക്ഷിച്ച് സന്ദര്‍ശനം എളുപ്പമാക്കാനും ആയാസ രഹിതമാക്കാനുമുള്ള പദ്ധതികളാണ് നടപ്പാക്കുക. വ്യവസ്ഥാപിതമായ രീതിയില്‍ മലയുടെ മുകളിലേക്കു കയറുമ്പോഴുള്ള അപകടം തടയുകയും അതിനായുള്ള പ്രത്യേക പദ്ധതികളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജബലുന്നൂറിലും സൗര്‍ ഗുഹയിലും നടത്തുന്ന വികസന പദ്ധതികളുടെ പഠനങ്ങള്‍ ഡെപ്യുട്ടി ഗവര്‍ണര്‍ അമീര്‍ അബ്ദുല്ല ബിന്‍ ബന്ദര്‍ പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."