HOME
DETAILS
MAL
ഖാസിയുടെ മരണം: മനുഷ്യാവകാശ സമ്മേളനം ഇന്ന്
backup
February 15 2017 | 04:02 AM
കാസര്‍കോട്: സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റും നിരവധി മഹല്ലുകളിലെ ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകത്തിലെ സി.ബി.ഐയുടെ നിലപാടിനെതിരേയും നീതി നിഷേധത്തിനെതിരേയും എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മനുഷ്യാവകാശ സമ്മേളനം ഇന്ന് ഉച്ചയ്ക്ക് രണ്ടിനു കാസര്‍കോട് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, ഖാസി ത്വാഖ അഹമ്മദ് മൗലവി, യു.എം അബ്ദുല്‍ റഹ്മാന് മൗലവി, എം.എ ഖാസിം മുസ്്ലിയാര്‍, ഉമര്‍ ഫൈസി മുക്കം, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."