HOME
DETAILS

മായാത്ത മുഖത്തെഴുത്തുമായി മടവൂരുകാരുടെ കളിയാശാന്‍ അരങ്ങൊഴിഞ്ഞു

  
backup
February 07 2018 | 19:02 PM

%e0%b4%ae%e0%b4%be%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%ae%e0%b5%81%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86%e0%b4%b4%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%ae%e0%b4%be


കിളിമാനൂര്‍: മടവൂര്‍ എന്ന കൊച്ചുഗ്രാമത്തിന്റെ പേര് തന്നിലൂടെ ലോകപ്രശസ്തമാക്കിയ കഥകളിയാശാന്‍ പത്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍നായര്‍ ഇനി ജന്മനാടിന് ജ്വലിക്കുന്ന ഓര്‍മ. കൊല്ലം ജില്ലയിലെ അഞ്ചല്‍ അഗസ്ത്യക്കോട് മഹാദേവക്ഷേത്രത്തിലെ ഉത്സവാഘോഷപരിപാടികളുടെ ഭാഗമായി കഥകളി അവതരിപ്പിച്ചുകൊണ്ടിരിക്കെയാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ കുഴഞ്ഞുവീണ് മടവൂര്‍ വാസുദേവന്‍നായര്‍ മരണപ്പെട്ടത്.
കഥകളി എന്ന കലയെ ജനകീയമാക്കുന്നതില്‍ മടവൂര്‍ വാസുദേവന്‍നായര്‍ വഹിച്ച പങ്ക് ചെറുതല്ല. ആട്ടവിളക്കിന് മുന്നില്‍ രാവണനായി വേഷംകെട്ടി അഭിനയം തുടരുമ്പോഴാണ് മരണം അദ്ദേഹത്തെ കാലയവനിക്കുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയത്.
കഥകളിയിലെ തെക്കന്‍ കളരിയുടെ പരമാചാര്യനും, അനുഗൃഹീത നടനുമാണ് മടവൂര്‍ വാസുദേവന്‍ നായര്‍. തെക്കന്‍ കളരി സമ്പ്രദായത്തിന്റെ അവതരണ ചാരുതകള്‍ കാത്തുസൂക്ഷിക്കുകയും അടുത്ത തലമുറയിലേക്കു കൈമാറുകയും ചെയ്ത ആധുനിക കാലത്തെ പ്രതിഭാശാലി കൂടിയാണ് മടവൂര്‍. ഒപ്പം കര്‍ണാടകസംഗീതത്തിലും കഥകളിസംഗീതത്തിലും വ്യക്തിമുദ്രപതിപ്പിക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
തെക്കന്‍ കളരിയുടെ സവിശേഷമുദ്രണങ്ങളില്‍ മടവൂര്‍ വാസുദേവന്‍നായരെക്കാള്‍ തിളങ്ങിയ നടന്‍മാര്‍ ഈ രംഗത്ത് വേറെയില്ലെന്ന് തന്നെ പറയാം. കഥകളിക്ക് ഇദ്ദേഹം നല്‍കിയ സമഗ്ര സംഭാവനക്ക് 2011ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു . കഥകളി ആചാര്യനായി വ്യക്തിമുദ്ര പതിപ്പിക്കുമ്പോഴും ജനങ്ങളുമായുള്ള ബന്ധം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു . രാവണനായി കത്തിവേഷത്തിനിട്ട മുഖത്തെഴുത്ത് മാറ്റാതെയാണ് കഥകളിയുടെ കുലപതിയായ ആ മഹാപ്രതിഭ കാലയവനികക്കുള്ളിലേക്ക് മറഞ്ഞത്. അരങ്ങില്‍ തന്നെ അസ്തമിച്ച കലാകാരന്റെ മൃതദേഹം ജന്മനാട്ടില്‍ ഇന്നലെ പൊതു ദര്‍ശനത്തിന് വച്ചപ്പോള്‍ നൂറുകണക്കിനാളുകളാണ് അന്ത്യോപചാരമര്‍പ്പിച്ചത്.
പിന്നീട് കൊല്ലത്തേക്ക് കൊണ്ടുപോയ ഭൗതിക ശരീരം വൈകിട്ട് അഞ്ചുമണിക്ക് മുളംകാടകം ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 6  ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 months ago
No Image

സ്ഥിതി ഗുരുതരമായിട്ടും സിസേറിയൻ ചെയ്യാൻ തയ്യാറായില്ല; ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി മരിച്ച അശ്വതിയുടെ കുടുംബം

Kerala
  •  3 months ago
No Image

അജ്‌മാൻ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ഓഗസ്റ്റിൽ 1.57 ബില്യൺ ദിർഹമിലെത്തി

uae
  •  3 months ago
No Image

അവസാനമായി എ.കെ.ജി ഭവനിൽ സീതാറാം യെച്ചൂരി; അന്തിമോപചാരം അർപ്പിച്ച് നേതാക്കൾ, രാജ്യം വിടചൊല്ലുന്നു

National
  •  3 months ago
No Image

മനുഷ്യമൂത്രം കലര്‍ത്തി ജ്യൂസ് വില്‍പന; പ്രതി പിടിയില്‍

latest
  •  3 months ago
No Image

ലോക നിയമദിനം നീതിയുടെ മൂല്യം ആഘോഷിക്കുന്നു: യു.എ.ഇ അറ്റോർണി ജനറൽ

uae
  •  3 months ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി വാര്‍ഡ് വിഭജനം; തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടാനുറച്ച് സിപിഎം

Kerala
  •  3 months ago
No Image

അയോധ്യ രാമക്ഷേത്ര ജീവനക്കാരിയായ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; എട്ട് പേർ അറസ്റ്റിൽ

National
  •  3 months ago
No Image

ഗാർഹിക വിസകളിൽ നിന്ന് സ്വകാര്യ മേഖല വിസകളിലേക്ക് മാറുന്നത് അനുവദിക്കുന്നതിനുള്ള കുവൈത്തിലെ പ്രത്യേക പദ്ധതി അവസാനിച്ചു

Kuwait
  •  3 months ago
No Image

കോഴിക്കോട് വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു; ജനൽചില്ല് തകർന്നു

Kerala
  •  3 months ago