HOME
DETAILS
MAL
ട്രംപിന്റെ സന്ദര്‍ശനം റദ്ദാക്കില്ല: തേരേസാ മേ
backup
February 15 2017 | 21:02 PM
ലണ്ടന്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 18 ലക്ഷം പേര് ഒപ്പുവച്ച നിവേദനം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ തള്ളി. ഇത്തരം നടപടികളെ പിന്തുണയ്ക്കാനാകില്ലെന്നും അവര്‍ പറഞ്ഞു. 10 ലക്ഷം പേര് ഒപ്പുവച്ചാല്‍ ആ പരാതി ജനപ്രതിനിധിസഭ ചര്‍ച്ച ചെയ്യണമെന്നാണ് ചട്ടം. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നിലപാട് അസാധാകണ നടപടിയാണ്.
ട്രംപിന്റെ സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. കഴിഞ്ഞ മാസം 27 ന് വൈറ്റ്ഹൗസില്‍ തെരേസാ മേയെ ട്രംപ് കണ്ടിരുന്നു. ട്രംപിനെ ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യാന്‍ അനുവദിക്കില്ലെന്ന് സ്പീക്കറും വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."