HOME
DETAILS
MAL
സെപക്താക്രോ: എസ്.എസ്.ബിയും മണിപ്പൂരും ജേതാക്കള്‍
backup
February 07 2018 | 20:02 PM
കോഴിക്കോട്: ദേശീയ സെപക്താക്രോ സീനിയര്‍ ചാംപ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ ആര്‍മിയുടെ സര്‍വിസ് ടീമായ സശസ്ത്ര സീമാ ബല്‍ (എസ്.എസ്.ബി) ചാംപ്യന്‍മാരായി. ഫൈനലില്‍ തുടര്‍ച്ചയായ രണ്ട് സെറ്റുകള്‍ക്ക് മണിപ്പൂരിനെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-16, 21-19. വനിതാ വിഭാഗത്തില്‍ ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്കു മണിപ്പൂര്‍ ടീം എസ്.എസ്.ബിയെ പരാജയപ്പെടുത്തി. സ്‌കോര്‍: 11-21, 21-14, 21-17. രാജ്യത്തെ 27 സംസ്ഥാനങ്ങളില്‍ നിന്നുള്ള ടീമുകളും എസ്.എസ്.ബിയും മത്സരിച്ച ചാപ്യന്‍ഷിപ്പിന്റെ സമാപനത്തില്‍ കലക്ടര്‍ യു.വി ജോസ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."