യുവസംരംഭകര്‍ക്ക് പ്രചോദനമേകി യങ് ചേംബര്‍ സെമിനാര്‍
കോഴിക്കോട്: സ്റ്റാര്‍ട്ടപ്പ് പദ്ധതികളുടെ സാധ്യതകളും വ്യവസായ സംരംഭങ്ങളില്‍ അനുകരണീയമാക്കേണ്ട നല്ല ശീലങ്ങളും ചര്‍ച്ച ചെയ്ത് യുവസംരംഭകരുടെ സെമിനാര്‍ സംഘടിപ്പിച്ചു. കലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ യുവജന വിഭാഗമായ യങ് ചേംബറും വനിതാ ചേംബറും സംയുക്തമായാണ് യുവസംരംഭകര്‍ക്കായി 'സ്റ്റാര്‍ട്ട്അപ്പ്: അവസരങ്ങളും വെല്ലുവിളികളും' വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചത്.
മലബാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ എ.കെ നിഷാദ് ഉദ്ഘാടനം ചെയ്തു. നിക്ഷേപങ്ങളിലും വ്യവസായ സംരംഭങ്ങളിലും കളങ്കമുണ്ടാവരുതെന്ന് അദ്ദേഹം പറഞ്ഞു. നിയമം അനുശാസിക്കുന്ന രീതിയില്‍ സുതാര്യവും സാമൂഹ്യസേവനത്തിലധിഷ്ടിതവുമായ സംരഭങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും നിഷാദ് കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യ പദ്ധതിയെക്കുറിച്ചും സംരംഭകത്വത്തിലെ പുതിയ പ്രവണതകളെക്കുറിച്ചും വിശദീകരിച്ച സെമിനാറില്‍ നൂറോളം യുവസംരംഭകര്‍ പങ്കെടുത്തു.
യങ് ചേംബര്‍ പ്രസിഡന്റ് സുബൈര്‍ കൊളക്കാടന്‍ അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്‌സന്‍ അപര്‍ണാ ഗിരീഷ്‌കുമാര്‍, കെ.ടി അജിത്, വണ്‍ ഇന്ത്യാ കൈറ്റ് ടിം സി.ഇ.ഒ അബ്ദുല്ല മാളിയേക്കല്‍, എന്‍.പി ഹാരിസ്, എം.കെ നാസര്‍, അഞ്ജലി സംസാരിച്ചു. യങ് ചേംബര്‍ കണ്‍വീനര്‍ പി.എ ആസിഫ് സ്വാഗതവും ഷാനവാസ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."