സ്വകാര്യ ബസില്‍ ഇനി കാഷ്ലെസ് യാത്ര; ഉദ്യമത്തിന് തുടക്കം തിരൂരില്‍
തിരൂര്‍: കൈയില്‍ പണമില്ലെങ്കിലും യാത്രക്കാര്‍ക്ക് ധൈര്യമായി ഇനി മുതല്‍ സ്വകാര്യ ബസില്‍ കയറാം. സ്വകാര്യ ബസ് സര്‍വിസില്‍ സ്വയ്പ്പിങ് സംവിധാനം ഒരുക്കിയതോടെയാണ് കൈയില്‍ പണമില്ലെങ്കിലും യാത്ര ചെയ്യാന്‍ സൗകര്യമൊരുങ്ങിയത്.
തിരൂര്‍- മഞ്ചേരി റൂട്ടിലോടുന്ന ' ലാവര്‍ണ' ബസിലാണ് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കുമായി സഹകരിച്ച് സ്വയ്പ്പിങ് സംവിധാനം നടപ്പാക്കിയത്. കേരളത്തില്‍ ആദ്യമായാണ് സ്വകാര്യ ബസില്‍ ഇത്തരമൊരു സംവിധാനം ഒരുക്കുന്നതെന്ന് മലപ്പുറം ആര്.ടി.ഒ കെ.എം ഷാജി പറഞ്ഞു. സംവിധാനം നടപ്പാക്കിയതിന് ശേഷം തിരൂരില്‍ നിന്ന് കോട്ടക്കല്‍ വഴിയുള്ള യാത്രയില്‍ 60 യാത്രക്കാര്‍ സ്വയ്പ്പിങ് സംവിധാനം ഉപയോഗപ്പെടുത്തിയാണ് യാത്ര ചെയ്തത്.
പദ്ധതിയുടെ ഉദ്ഘാടനം ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് റീജിയണല്‍ മാനേജര്‍ റാം പത്രോ നിര്‍വഹിച്ചു. ആര്.ടി.ഒ കെ.എം ഷാജി, ബസ് ഉടമ ഷാഫി, ബസ് കണ്ടക്ടര്‍ അഷ്റഫ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."