പൊലിസിനെ അക്രമിച്ചുപരുക്കേല്പിച്ച സംഭവം; പ്രതികള്‍ ഒളിവില്‍
ചങ്ങരംകുളം: കാലടിത്തറ മണലിയാല്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പൊലിസിനെ അക്രമിച്ച് പരുക്കേല്‍പ്പിച്ച സംഭവത്തില്‍ ഒളിവില്‍ പോയ പ്രതികള്‍ക്കായുളള അന്വേഷണം പൊലിസ് ഊര്‍ജിതമാക്കി. സംഭവത്തില്‍ കണ്ടാലറിയാവുന്ന നാല് പേരുടെ പേരിലാണ് പൊലിസ് കേസെടുത്തിരിക്കുന്നത്. അക്രമത്തില്‍ സാരമായി പരുക്കേറ്റ ചങ്ങരംകുളം സ്റ്റേഷനിലെ പൊലിസുകാരനായ രമേഷി(40)നെ കഴിഞ്ഞ ദിവസം പരുക്കുകളോടെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഞായറാഴ്ച വൈകിയിട്ട് ഏഴോട നടുവട്ടം കാലടിത്തറ വടക്കേ മണലിയാര്‍ക്കാവ് ക്ഷേത്ര ഉത്സവത്തിനിടെ വന്നിരുന്ന വരവിനിടെ ഗതാഗത തടസം നീക്കാനെത്തിയ പൊലിസുകാരെയാണ് ഒരു സംഘം ആളുകള്‍ അക്രമിച്ചത്. പ്രതികളെ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഒളിവില്‍ പോയ പ്രതികള്‍ക്കായുളള അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്നും പ്രതികളെ ഉടന്‍ പിടി കൂടുമെന്നും ചങ്ങരംകുളം എസ്.ഐ കെ.പി മനേഷ് പറഞ്ഞു. ഉത്സവത്തിന്റെ മറവില്‍ മുക്കുതലയിലും ഇത്തരത്തില്‍ പൊലിസിനു നേരെ അക്രമണം നടത്തിയിരുന്നു.
അന്ന് നടന്ന കല്ലേറില്‍ പൊന്നാനി സി.ഐക്കും പരുക്കേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."