എ.ഡി.ജി.പി ബി. സന്ധ്യ ആദിവാസി കോളനികള്‍ സന്ദര്‍ശിച്ചു
കരുളായി: ആദിവാസി കോളനികളിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ എ.ഡി.ജി.പി ഡോ. ബി. സന്ധ്യ കരുളായി റെയ്ഞ്ചിലെ വിവിധ ആദിവാസി കോളനികള്‍ സന്ദര്‍ശിച്ചു. ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി നിലമ്പൂരില്‍ വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥ, രാഷ്ട്രീയ, ആദിവാസി പ്രവര്‍ത്തകരുടെ യോഗത്തിന് ശേഷമാണ് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗം നോഡല്‍ ഓഫിസര്‍കൂടിയായ എ.ഡി.ജി.പി സന്ധ്യ കരുളായി റെയ്ഞ്ച് പരിധിയില്‍ മൂത്തേടം പഞ്ചായത്തിലെ ഉച്ചക്കുളം, കരുളായി പഞ്ചായത്തിലെ മു@ക്കടവ്, നെടുംങ്കയം കോളനികള്‍ സന്ദര്‍ശിച്ചത്.
വീടുവയ്ക്കാനുള്ള സ്ഥലം, കുടിവെള്ള പ്രശ്നം, തൊഴില്‍ പ്രശ്നം, കൃഷി ചെയ്യാന്‍ സൗകര്യം, റോഡിന്റെ പ്രശ്നം തുടങ്ങി ഓരോ ആവശ്യങ്ങള്‍ കോളനിയില്‍നിന്ന് ആദിവാസാസികള് എ.ഡി.ജി.പിയോട് പറഞ്ഞു. ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റ, ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ. രേണുക, നൂനമര്‍ജ, ഡിവൈ.എസ്.പി എം.പി മോഹനചന്ദ്രന്, നിലമ്പൂര്‍ സി.ഐ കെ.എം ദേവസ്യ, എ.എസ്.പി എസ്. അതുല്‍ദാസ്, പൂക്കോട്ടുംപാടം എസ്.ഐമാരായ അമൃതരംഗന്, മനോജ് പറയട്ട, സുനില്‍ പുളിക്കല്‍, ഡെപ്യുട്ടി റേഞ്ചര്‍ ബിജു, ഐ.ടി.ഡി.പി എ.പി.ഒ ഹെറാള്‍ഡ് ജോണ്‍, കരുവാടന്‍ സുന്ദരന്‍ തുടങ്ങിയര്‍ എ.ഡി.ജി.പിക്ക് ഒപ്പമു@ായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."