HOME
DETAILS
MAL
നടേശ് ബാബുവിന്റെ ആത്മഹത്യ: ഒന്നാംപ്രതി സര്‍ക്കാരെന്ന് ചെന്നിത്തല
backup
February 08 2018 | 19:02 PM
തിരുവനന്തപുരം: പെന്ഷന് മുടങ്ങിയതിനെ തുടര്‍ന്ന് കെ.എസ്.ആര്.ടി.സി ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്രണ്ട് തലശേരി സ്വദേശി നടേശ് ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്നാംപ്രതി സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പെന്‍ഷന്‍ബാധ്യത ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചതിന്റെ ഫലമായാണ് വിരമിച്ച ജീവനക്കാര്‍ക്ക് ആത്മഹത്യയില്‍ അഭയംതേടേണ്ടിവന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ കെ.എസ്.ആര്.ടി.സി പെന്ഷന് വിതരണംചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതാണ്. എന്നാല്‍, മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും വാഗ്ദാനം വിശ്വസിക്കാന്‍ വിരമിച്ച ജീവനക്കാര്‍ തയാറല്ലെന്നതിന്റെ സൂചനയാണ് ഈ ദൗര്‍ഭാഗ്യകരമായ സംഭവമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."