അപേക്ഷകരില്‍ 21 ശതമാനം കേരളത്തില്‍; ക്വാട്ട വിതരണം മാര്‍ച്ചില്‍
കൊണ്ടോട്ടി: ഹജ്ജ് തീര്‍ഥാടനത്തിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് ഈ വര്‍ഷം ലഭിച്ച അപേക്ഷകരില്‍ 21 ശതമാനവും കേരളത്തില്‍ നിന്ന്. നാലര ലക്ഷം അപേക്ഷകളാണ് ഈ വര്‍ഷം ലഭിച്ചിരിക്കുന്നത്. ഇതില്‍ സംസ്ഥാന ഹജ്ജ്് കമ്മിറ്റിക്ക് കീഴില്‍ കേരളത്തില്‍ നിന്ന് 94,650 അപേക്ഷകളാണ് ലഭിച്ചത്. 1,25,000 ഹജ്ജ് സീറ്റുകളാണ് സംസ്ഥാനങ്ങള്‍ക്ക് വീതം വെക്കുന്നത്. മാര്‍ച്ച് 10നകം ക്വാട്ട വിതരണം ചെയ്യും.70 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും തുടര്‍ച്ചയായ അഞ്ചാം വര്‍ഷക്കാര്‍ക്കും നേരിട്ട് അവസരം നല്‍കും. ശേഷിക്കുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെയാണ് തീര്‍ഥാടകരെ കണ്ടെത്തുക.
നറുക്കെടുപ്പ് മാര്‍ച്ച് 14 മുതല്‍ 21 വരെയുളള തിയതികളില്‍ നടക്കും. കേരളത്തില്‍ മാര്‍ച്ച് 18നാണ് നറുക്കെടുപ്പ്. കേരളത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാളും 18,233 അപേക്ഷകരാണ് കൂടുതലുള്ളത്.
ഇന്ത്യക്ക് ഈവര്‍ഷം ലഭിച്ച ഹജ്ജ് ക്വാട്ട 1,70,000 ആണ്. ഇതില്‍ 45,000 സീറ്റുകള്‍ സ്വകാര്യഹജ് ഗ്രൂപ്പുകള്‍ക്ക് വീതം വയ്ക്കും. ശേഷിക്കുന്ന 1,25,000 സീറ്റുകളാണ് മുസ്ലിം ജനസംഖ്യാനുപാതത്തില്‍ വീതം വെക്കുക. കഴിഞ്ഞ വര്‍ഷം 98,820 സീറ്റുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."