ജനമൈത്രി പൊലിസിന് പിന്തുണയുമായി സത്യന്‍ അന്തിക്കാട്
അന്തിക്കാട്: അന്തിക്കാട് പൊലിസിന്റെ ജനമൈത്രി സന്ദേശങ്ങള്‍ക്ക് പിന്തുണയുമായി ചല ചിത്ര സംവിധായകന്‍ സത്യന്‍ അന്തിക്കാടുമെത്തി. സ്ത്രീകളുടെയും കുട്ടികളുടെയും റോഡ് സുരക്ഷിതത്വം സംബന്ധിച്ച വിഷയത്തില്‍ അന്തിക്കാട് ജനമൈത്രി പൊലിസിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കും ഓട്ടോ, ബസ് ഡ്രൈവര്‍മാര്‍ക്കും നല്‍കിയപരിശീലനം ഉദ്ഘാടനം ചെയ്യാനാണ് സത്യന്‍ അന്തിക്കാട് എത്തിയത്. ഒരു നാടിന്റെ സംസ്‌കാരം പുറം നാടുകളിലേക്കെത്തിക്കുന്നതില്‍ നാട്ടിലെ ഓട്ടോ ഡൈവര്‍മാരും ബസ് ഡ്രൈവര്‍മാരും സമാനതകളില്ലാത്ത പങ്കാണ് വഹിക്കുന്നതെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു.
കോഴിക്കോട് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാര്‍ കേരളത്തിലെ ഡ്രൈവര്‍മാര്‍ക്ക് മാതൃകയാകണം. അന്യസംസ്ഥാന തൊഴിലാളിയുടെ ജീവന്റെ പിടച്ചില്‍ കേട്ട് മറ്റൊന്നും ചിന്തിക്കാതെ മാന്‍ഹോളിലേക്ക് എടുത്ത് ചാടി ജീവത്യാഗം ചെയ്ത കോഴിക്കോട്ടെ ഓട്ടോ ഡ്രൈവറെ ഭാരതത്തിന് മറക്കാനാകില്ലെന്നും അദ്ദേഹം അനുസ്മരിച്ചു. പൊതു വായനശാലയെന്ന വലിയ സാംസ്‌കാരിക ഇടപെടല്‍ നടത്തിയിരുന്ന അന്തിക്കാട് പൊലിസ് പിറകിലേക്ക് പോകാതെ അന്തിക്കാടിന്റെ പ്രത്യേകതകള്‍ ഉള്‍കൊണ്ട് കൂടുതല്‍ ജനകീയമാകണമെന്ന് സത്യന്‍ അന്തിക്കാട് ആവശ്യപെട്ടു. സെലിബ്രേഷന്‍സ് ഓഡിറ്റോറിയത്തലാണ് പരിശീലനം നടന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം.കിഷോര്‍ കുമാര്‍ അധ്യക്ഷനായി. അഡ്വ: ജോസഫ് ബാബു, സി.പി.ഒ സെയ്ഫുദ്ദീന്‍, സോജ എന്നിവര്‍ ക്ലാസെടുത്തു. ചേര്‍പ്പ് സി.ഐ മനോജ്, അന്തിക്കാട് എസ്.ഐ സനീഷ് എസ്.ആര്‍, അന്തിക്കാട് എ.എസ്.ഐ വിന്‍സെന്റ് ഇഗ്‌നേഷ്യസ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജ്യോതി രാമന്‍, രജീഷ് അന്തിക്കാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."