കണ്ണൂരില്‍ ഡെപ്യൂട്ടി മേയര്‍ക്കെതിരേ എല്‍.ഡി.എഫിന്റെ അവിശ്വാസം
കണ്ണൂര്‍: കോര്പറേഷന് ഡെപ്യൂട്ടി മേയര്‍ക്കെതിരേ എല്‍.ഡി.എഫ് അവിശ്വാസപ്രമേയ നോട്ടിസ് നല്കി. വരണാധികാരിയായ കലക്ടര്‍ പി. ബാലകിരണിനു മുന്‍പാകെ കൗണ്‍സിലര്‍മാരായ എന്‍. ബാലകൃഷ്ണന്, തൈക്കണ്ടി മുരളീധരന് എന്നിവരാണ് നോട്ടിസ് നല്‍കിയത്.
നോട്ടിസ് ലഭിച്ചാല്‍ 15 ദിവസത്തിനകം വോട്ടെടുപ്പ് നടത്തണമെന്നാണു ചട്ടം. ഡെപ്യൂട്ടി മേയറായ മുസ്ലിംലീഗിലെ സി. സമീറിനെതിരേ അവിശ്വാസം കൊണ്ടുവരാന്‍ കഴിഞ്ഞ ശനിയാഴ്ച ചേര്‍ന്ന ഇടതുമുന്നണി യോഗമാണ് തീരുമാനിച്ചത്.
55 അംഗ കൗണ്‍സിലില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും 27 അംഗങ്ങളും കോണ്‍ഗ്രസ്് വിമതനായി ജയിച്ച പി.കെ.രാഗേഷുമാണുള്ളത്.
രാഗേഷിനു ഡെപ്യൂട്ടി മേയര്‍സ്ഥാനം നല്കി വോട്ട് എല്‍.ഡി.എഫിന് അനുകൂലമാക്കാനാണു എല്‍.ഡി.എഫ് നീക്കം. എന്നാല്‍, ഡെപ്യൂട്ടിമേയര്‍ സ്ഥാനം രാഗേഷിനു നല്കുന്നതില് സി.പി.ഐ എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."