HOME
DETAILS

രാഷ്ട്രശില്‍പ്പികളെ അപമാനിച്ച മൈതാനപ്രസംഗം

  
backup
February 08 2018 | 20:02 PM

spmeditoriallegends


രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേല്‍ കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ നടന്ന നന്ദിപ്രമേയചര്‍ച്ചയില്‍ പങ്കെടുത്തു പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം നാളിതുവരെ ഒരു പ്രധാനമന്ത്രിയില്‍നിന്നുണ്ടാവാത്ത രീതിയിലാണ്. വസ്തുതകളും ചരിത്രത്തിന്റെ പിന്‍ബലവുമില്ലാത്ത കുറേ ആരോപണങ്ങള്‍ നിരത്തിയതല്ലാതെ, ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങളില്‍ തന്റെ സര്‍ക്കാര്‍ എന്തെല്ലാം നിറവേറ്റിയെന്നു ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല.
രാജ്യത്തെ വിഭജിക്കാന്‍ കൂട്ടുനിന്നവരാണു കോണ്‍ഗ്രസ്സുകാരെന്ന ആരോപണം, ഗുജറാത്തിലെ തെരഞ്ഞെടുപ്പില്‍ പാകിസ്താന്‍ ഇടപെട്ടുവെന്നു പ്രചാരണവേളയില്‍ നടത്തിയ മൈതാനപ്രസംഗം പോലെ വിലകുറഞ്ഞതായിപ്പോയി.
ഇന്ത്യാവിഭജനത്തിന്റെ കാരണങ്ങളും നാള്‍വഴിയും സമ്മര്‍ദങ്ങളും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട വസ്തുതകളാണ്. ജനങ്ങളെ ബാധിക്കുന്ന ഗുരുതരപ്രശ്‌നങ്ങളില്‍ നിന്നു ശ്രദ്ധ മാറ്റാനുള്ള വാചാടോപം മാത്രമാണിത്. ആന്ധ്രാപ്രദേശിനെ വിഭജിച്ചത് കോണ്‍ഗ്രസ്സാണെന്നാണ് അദ്ദേഹത്തിന്റെ വാദം.
അത് നാട്ടിലെ ജനങ്ങളുടെ നിരന്തരമായ പ്രക്ഷോഭത്തിന്റെ അടിസ്ഥാനത്തിലായിരുന്നെന്നും യു.പി.എ സര്‍ക്കാരിന്റെ തീരുമാനത്തെ അക്കാലത്തു ബി.ജെ.പി പിന്തുണച്ചിരുന്നുവെന്നും മോദി സൗകര്യപൂര്‍വം മറന്നു.
ആന്ധ്രയുടെ സമഗ്രമായ വളര്‍ച്ചയ്ക്കുതകുന്ന പാക്കേജ് ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കാത്തതു കൊണ്ടാണു ടി.ഡി.പി അംഗങ്ങള്‍ പാര്‍ലമെന്റില്‍ ബഹളംവച്ചത്. ആന്ധ്രാപാക്കേജ്, റെയില്‍വേ സോണ്‍, ആന്ധ്രാ തുറമുഖം, അമരാവതി ഫണ്ട്, ഹൈക്കോടതി ഇതെല്ലാം ടി.ഡി.പി ആവശ്യപ്പെട്ടതാണ്.
നാലുവര്‍ഷത്തെ ഭരണത്തിനിടയില്‍ സഖ്യകക്ഷിയുടെ ഒരാവശ്യം പോലും നിറവേറ്റാന്‍ കഴിയാത്ത സര്‍ക്കാരിന് എങ്ങനെയാണ് ഇന്ത്യയിലെ തൊഴിലന്വേഷകരുടെയും കര്‍ഷകരുടെയും ആവശ്യങ്ങള്‍ നിറവേറ്റാനാവുക.
സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നുവെങ്കില്‍ കശ്മിര്‍ മൊത്തം ഇന്ത്യയുടേതാകുമായിരുന്നെന്ന് ചരിത്രമറിയാത്തയാള്‍ക്കേ പറയാനാകൂ.
പട്ടേല്‍ കശ്മിരിനെക്കാള്‍ പ്രാധാന്യം നല്‍കിയത് ഹൈദരാബാദിന്റെ കാര്യത്തിലായിരുന്നു. കശ്മിരില്‍ താല്‍പ്പര്യം കശ്മിര്‍ പണ്ഡിറ്റായ നെഹ്‌റുവിനായിരുന്നു. ആര്‍.എസ്.എസിനെ എതിര്‍ത്ത സര്‍ദാര്‍ പട്ടേലിനോട് ഇപ്പോള്‍ കാണിക്കുന്ന സ്‌നേഹം അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളതാണ്. അതിന്റെ പ്രചാരണമാണ് പാര്‍ലമെന്റിലെ പ്രധാനമന്ത്രിയുടെ പ്രസംഗം.
സ്വാതന്ത്ര്യസമരം നയിച്ച മഹാത്മജിയുടെയും പ്രഥമ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും സംഭാവനകള്‍ തമസ്‌കരിച്ച് ആര്‍.എസ്.എസ് നേതാക്കളെ പുകഴ്ത്തിയാല്‍ ജനങ്ങള്‍ അപ്പാടെ വിശ്വസിക്കുമെന്നു കരുതിയോ.
സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിനു ബ്രിട്ടീഷ് സര്‍ക്കാര്‍ വി.ഡി സവര്‍ക്കറെ അറസ്റ്റ് ചെയ്ത് ആന്തമാന്‍ ജയിലിലടച്ചപ്പോള്‍ തന്നെ വിട്ടയച്ചാല്‍ താനും അനുയായികളും ബ്രിട്ടീഷ് സര്‍ക്കാരിന് വേണ്ടി നിലകൊള്ളുമെന്നു മാപ്പെഴുതിക്കൊടുത്തയാളാണു സവര്‍ക്കര്‍.
ഗാന്ധിജിയും നെഹ്‌റുവും സ്വാതന്ത്ര്യ സമരരംഗത്തു ചരിത്രം രചിച്ചവരാണ്. അതിനു സാക്ഷി കാലമാണ്. അതില്ലാതാക്കാന്‍ മൈതാനപ്രസംഗത്തിനു കഴിയില്ല.
2014ല്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാന്‍ ബി.ജെ.പി സര്‍ക്കാരിനു കഴിയാത്തതിലുള്ള ഭയപ്പാടും അടുത്തുവരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടുമെന്ന അങ്കലാപ്പുമാണു നരേന്ദ്രമോദിയുടെ പ്രസംഗത്തില്‍ നിന്നു മനസ്സിലാകുന്നത്.
ഇതിനാലാണ് വര്‍ത്തമാനകാല ഇന്ത്യന്‍ അവസ്ഥയെ സ്പര്‍ശിക്കാതെ ഭൂതകാലത്തിലേക്ക് കടന്നു ജനശ്രദ്ധ മാറ്റാന്‍ അദ്ദേഹം അധ്വാനിച്ചത്.
റാഫേല്‍ യുദ്ധവിമാനക്കരാര്‍ ഫ്രാന്‍സുമായി ഒപ്പുവച്ചതിന്റെ രഹസ്യം പുറത്തുവിടണമെന്ന രാഹുല്‍ഗാന്ധിയുടെ ആവശ്യത്തിനു മറുപടി ഉണ്ടായിട്ടില്ല.
ലക്ഷക്കണക്കിന് അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍ അലയുന്നതു ഭരണകൂടത്തെ അലട്ടുന്നില്ല. ദിനംതോറും വര്‍ധിക്കുന്ന ഇന്ധനവില പ്രധാനമന്ത്രിയെ തെല്ലും അലോസരപ്പെടുത്തുന്നില്ല. വര്‍ധിക്കുന്ന കര്‍ഷക ആത്മഹത്യകള്‍ പ്രശ്‌നമല്ല. ആകെക്കൂടി പ്രശ്‌നം കോണ്‍ഗ്രസിന്റെ ഭൂതകാലമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 minutes ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  11 minutes ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  28 minutes ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  an hour ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  2 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  4 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  12 hours ago