HOME
DETAILS
MAL
മുന്നറിയിപ്പില്ലാതെ ബസുകള്‍ സര്‍വിസ് നിര്‍ത്തുന്നു
backup
February 16 2017 | 05:02 AM
കണ്ണൂര്‍: പെട്രോള്‍ പമ്പ് തൊഴിലാളികളുടെ സമരം തുടരുന്നതിനിടെ എണ്ണ ലഭിക്കാത്തതിനെതുടര്‍ന്ന് ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ ഷെഡില്‍ കയറാന്‍ തുടങ്ങി. പെട്രോള്‍ ക്ഷാമം രൂക്ഷമായതോടെ ദീര്‍ഘ ദൂര ബസുകള്‍ ഒഴികെയുള്ള മിക്ക ബസുകളും സര്‍വിസ് നിര്‍ത്തി. വൈകുന്നേരത്തോടെ സര്‍വിസ് അവസാനിപ്പിക്കുന്നതോടെ രാത്രി യാത്രക്കാര്‍ ബസ്സ്റ്റാന്‍ഡുകളില്‍ കുടുങ്ങി. കാസര്‍കോട് ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന തൃക്കരിപ്പൂര്‍, തങ്കയം, പാലക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിലെ പമ്പുകളില്‍ ഇന്ധനം തീര്‍ന്നിരിക്കുകയാണ്. മാഹിയിലെ സ്ഥിതിയും വ്യത്യസ്തമല്ല. മുഴുവന്‍ പമ്പുകളിലും രാവിലെ മുതല്‍ നീണ്ട നിരയാണ്. വാരം, നാലാംപീടിക തുടങ്ങിയ സ്ഥലങ്ങളില്‍ ഉടമകളുടെ നേതൃത്വത്തില്‍ ഇന്ധന വിതരണം നടത്തിയിരുന്നു. എന്നാല്‍ ഇതും ഉച്ചയോടെ നിലച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."