ലോ അക്കാദമി സമരത്തിന് പിന്തുണ: പ്രതിപക്ഷനേതാവിന് നന്ദിയറിയിച്ച് വിദ്യാര്‍ഥികള്‍ കന്റോണ്‍മെന്റ് ഹൗസില്‍
തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജിലെ സമരത്തിന് പിന്തുണനല്‍കിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് നന്ദിയറിയിച്ച് വിദ്യാര്‍ഥികള്‍ കന്റോണ്‍മെന്റ് ഹൗസിലെത്തി. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് വിദ്യാര്‍ഥി പ്രതിനിധികള്‍ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലെത്തിയത്. സമരത്തിന് പിന്തുണ നല്‍കിയ രമേശ് ചെന്നിത്തലയ്ക്ക് വിദ്യാര്‍ഥികള്‍ നന്ദി അറിയിച്ചു. ലോ അക്കാദമിയിലേത് ഐതിഹാസിക സമര വിജയമാണെന്ന് പ്രതിപക്ഷ നേതാവും പ്രതികരിച്ചു. സമരത്തിന് നേതൃത്വം നല്‍കിയവരെയും പങ്കെടുത്തവരെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
തുടര്‍ന്ന് പ്രതിപക്ഷ നേതാവ് കേക്ക് മുറിച്ച് വിദ്യാര്‍ഥികള്‍ക്ക് നല്‍കി സന്തോഷം പങ്കിട്ടു. കുട്ടികള്‍ക്ക് വിരുന്ന് സല്‍ക്കാരവുംഒരുക്കിയിരുന്നു. രണ്ടുമണിക്കൂറോളം ചെന്നിത്തലയ്‌ക്കൊപ്പം ചെലവഴിച്ച ശേഷമാണ് വിദ്യാര്‍ഥികള്‍ മടങ്ങിയത്. പെണ്‍കുട്ടികളുടെ പിന്തുണയാണ് സമരത്തെ വിജയത്തിലെത്തിച്ചതെന്ന് വിദ്യാര്‍ഥി പ്രതിനിധി ആശ ട്രീസ പറഞ്ഞു. സമരത്തിന് പിന്തുണ നല്‍കിയ എല്ലാരോടും നന്ദിയുണ്ടെന്നും ആശ പറഞ്ഞു. വിദ്യാര്‍ഥി പ്രതിനിധികളായ സനീപ് സത്യന്‍, ഹിമ, കാവ്യ, ആര്യാ ജോണ്‍, ജിഷ്ണു, അമല്‍ ജോണ്‍, മന്‍സൂര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."