ഭൂരഹിത പുനരധിവാസ പദ്ധതിയിലെ തട്ടിപ്പ്; ഉദ്യോഗസ്ഥരില്‍നിന്ന് തുക ഈടാക്കണമെന്ന് ശുപാര്‍ശ
തൊടുപുഴ: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കരിമണ്ണൂരില്‍ നടപ്പാക്കിയ ഭൂരഹിത പുനരധിവാസ പദ്ധതിയില്‍ വന്‍ തട്ടിപ്പ് നടന്നതായി പരാതി.
സ്വന്താമായി വീടും സ്ഥലവും ഇല്ലാത്ത പട്ടികജാതി വിഭാഗക്കാര്‍ക്ക് വീട് നിര്‍മിക്കാനായി സ്ഥലം വാങ്ങിനല്‍കുന്നതാണ് പദ്ധതി. ഇതിന്റെ ഭാഗമായി 2012-13ല്‍ ഇളംദേശം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിനു കീഴിലുള്ള കരിമണ്ണൂര്‍ പഞ്ചായത്തിലെ ഗുണഭോക്താക്കള്‍ക്കാണ് സ്ഥലം വാങ്ങി നല്‍കിയത്. പദ്ധതിപ്രകാരം ഒരാള്‍ക്ക് മൂന്ന് സെന്റ് സ്ഥലം വീതമാണ് സെന്റിന് 50,000രൂപ പ്രകാരം വാങ്ങി നല്‍കിയത്. നെയ്യശേരി വില്ലേജില്‍പ്പെട്ട മളപ്പുറത്താണ് സ്ഥലം. സര്‍ക്കാര്‍ പണം ഉപയോഗിച്ച് ഉദ്യോഗസ്ഥരും ഇടനിലക്കാരും ചേര്‍ന്ന് പുരയിടത്തിന് പകരം ചതിപ്പുനിലം വാങ്ങി നല്‍കിയെന്നാണ് ആരോപണം. വീടുവയ്ക്കാന്‍ അനുയോജ്യമായ സ്ഥലമല്ലാത്തതിനാല്‍ ഒരാള്‍ പോലും ഇവിടെ വീട് നിര്‍മിക്കാന്‍ തയ്യാറായിട്ടില്ല. ഇടനിലക്കാരനായി നിന്ന മുളപ്പുറം സ്വദേശിയാണ് ഗുണഭോക്തൃ ലിസ്റ്റും അനുബന്ധ രേഖകളും സംഘടിപ്പിച്ചതെന്ന ആക്ഷേപവും ഗുണഭോക്താക്കള്‍ക്കുണ്ട്.
സെന്റിന് പതിനായിരം രൂപ പോലും മാര്‍ക്കറ്റ് വിലലഭിക്കാത്തിടത്താണ് ഭീമമായ തുക മുടക്കിയത്. പരാതിയെതുടര്‍ന്ന് വിജിലന്‍സ് കോട്ടയം യൂണിറ്റാണ് അന്വേഷണം നടത്തിയത്. 2015 ല്‍ മാടപ്പള്ളി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലെ ഗ്രേഡ് വണ്‍ ഓഫീസറായ സാജു ജേക്കബിന്റെ സാന്നിധ്യത്തില്‍ വിജിലന്‍സ് സംഘം സ്ഥലത്തെത്തി. പരിശോധനയില്‍ ഇവിടം വീട് വയ്ക്കാന്‍ യോഗ്യമല്ലെന്ന് വ്യക്തമായി. പൊതു ഖജനാവിലെ പണം ദുരുപയോഗം ചെയ്ത് ഉപയോഗ യോഗ്യമല്ലാത്ത സ്ഥലമാണ് വാങ്ങിയതെന്ന് വിജിലന്‍സ് കണ്ടെത്തി. ഇതേത്തുടര്‍ന്ന് ഉത്തരവാദികളായ ഉദ്യോഗസ്ഥരില്‍നിന്ന് സ്ഥലം വാങ്ങിയതിന്റെ പേരില്‍ ചെലവഴിച്ച പതിനാറര ലക്ഷം രൂപ തിരിച്ചുപിടിക്കാന്‍ വിജിലന്‍സ് ശുപാര്‍ശ നല്‍കി. ഇതു സംബന്ധിച്ച് ശുപാര്‍ശ വിജിലന്‍സ് ഡയറക്ടര്‍ 2015 ജൂണില്‍ ഗവണ്‍മെന്റ് അഡീഷണല്‍ സെക്രട്ടറിക്ക് (വിജിലന്‍സ്) കൈമാറി.
വിശദമായ പരിശോധനകള്‍ക്കുശേഷം അഡീഷണല്‍ ചീഫ് സെക്രട്ടറി 2016 മാര്‍ച്ചില്‍ വിജിലന്‍സ് ശുപാര്‍ശ സംസ്ഥാന പിട്ടികജാതി വികസന ഡയറക്ടര്‍ക്ക് നല്‍കി. എന്നാല്‍ വിജിലന്‍സ് ശുപാര്‍ശ നടപ്പാക്കാനോ ഉദ്യോഗസ്ഥരില്‍നിന്ന് പണം ഈടാക്കാനോ ബന്ധപ്പെട്ട വകുപ്പ് തയ്യാറായിട്ടില്ല.
ചതുപ്പ് നിലത്തിന് പകരംഭൂമി ലഭിക്കാത്തതിനാല്‍ ഗുണഭോക്താക്കള്‍ക്ക് വീടുവയ്ക്കാനും ഇതുവരെ കഴിഞ്ഞിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."