പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവം; എസ്.സി-എസ്.ടി കമ്മീഷന്‍ ഇടപെടുന്നു
കൊച്ചി; എറണാംകുളം മഹാരാജാസ് കോളേജില്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തില്‍ പട്ടികജാതി-പട്ടിക വര്‍ഗ കമ്മീഷന്‍ വിശദീകരണം തേടി. മധ്യമേഖല ഐ.ജി, കേളേജ് വിദ്യാഭ്യാസ ഡയറക്ടര്‍, എം.ജി സര്‍വ്വകലാശാല രജിസ്റ്റാര്‍ എന്നിവരോടാണ് വിശദീകരണം തേടിയിരിക്കുന്നത്. മാര്‍ച്ച് 14നകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം.
മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ എന്‍.എല്‍ ബീന നല്‍കിയ പരാതി പരിഗണിച്ചാണ് പട്ടികജാതി പട്ടിക വര്‍ഗ്ഗ കമ്മീഷന്‍ സംഭവത്തില്‍ ഇടപെട്ടത്. കസേര കത്തിച്ചതിന് പിന്നാലെ എന്‍.എല്‍ ബീനയ്ക്ക് ഒരു ഊമക്കത്തും ലഭിച്ചിരുന്നു. ഈ കത്തില്‍ പ്രധാന അധ്യാപിക അടക്കമുള്ള വനിത അധ്യാപകരെ മോശമായി ചിത്രീകരിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തിനെ തുടര്‍ന്ന് മുഖ്യമന്ത്രി പട്ടികജാതി പട്ടിക വര്‍ഗ്ഗ കമ്മീഷന്‍, വനിത കമ്മീഷന്‍ എന്നിവര്‍ക്ക് പ്രധാന അധ്യാപിക പരാതി നല്‍കുകയും ചെയ്തു.
പരാതി ഫയലില്‍ സ്വീകരിച്ച കമ്മീഷന്‍ മാര്‍ച്ച് 14 നകം വ്യക്തമായ അന്വേഷണം നടത്തി വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശിച്ചത്. നേരത്തെ കസേര കത്തിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ച കോളേജ് കൗണ്‍സിലും ഗവേണിംഗ് കൗണ്‍സിലും കുറ്റക്കാരായവര്‍ക്കെതിരെ തുടര്‍ നടപടി സ്വീകരിക്കാന്‍ കോളേജ് വിദ്യാഭ്യാസ ഡയറക്ടറോട് ശുപാര്‍ശ ചെയ്തിരുന്നു.
കസേര കത്തിച്ച കേസില്‍ മൂന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പിടിയിലായിരുന്നു. ഡിഗ്രി വിദ്യാര്‍ഥികളായ പ്രജിത് കെ. ബാബു, രോഹിത് ജോണ്‍സണ്‍, മുഹമ്മദ് അമീര്‍ എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തതിരുന്ന്ത്. പിന്നീട് ഇവരെ ജാമ്യത്തില്‍ വിടുകയും ചെയ്തു
പ്രിന്‍സിപ്പല്‍ പെണ്‍കുട്ടികളെ അവഹേളിച്ചെന്നാരോപിച്ചു രണ്ട് മാസം മുമ്പാണ് കോളജ് പ്രിന്‍സിപ്പലിന്റെ കസേര പൊതുനിരത്തിലിട്ട് എസ്.എഫ്.ഐക്കാര്‍ കത്തിച്ചത്.
സംഭവത്തില്‍ പൊതുമുതല്‍ നശിപ്പിച്ചതിന് 30 പേര്‍ക്കെതിരേ നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും തുടര്‍നടപടിയൊന്നും ഉണ്ടായിരുന്നില്ല.
കോളജ് പ്രിന്‍സിപ്പല്‍ സദാചാര പൊലിസ് ചമയുകയാണെന്നാരോപിച്ച് എസ്.എഫ്.ഐ നടത്തുന്ന പ്രതിഷേധസമരം സംഭവത്തിനു ശേഷവും തുടര്‍ന്നു. സംഭവം വിവാദമായതോടെ മൂന്നു നേതാക്കളെ എസ്.എഫ്.ഐ സംഘടനയില്‍നിന്നു പുറത്താക്കിയിരുന്നു.
പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തില്‍ കോളേജ് നിയമിച്ച അന്വേഷണ കൗണ്‍സില്‍ ഏഴ് അധ്യാപകര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."