താറുമാറാകുന്ന ഗതാഗതം
സാധാരണക്കാരന്റെ ഗതാഗത സൗകര്യം റോഡാണ്. അതിലൂടെ വാഹനങ്ങള്‍ക്കു യാത്രചെയ്യണമെങ്കില്‍ ടാക്‌സ് മുതലായവ അടച്ചേ മതിയാവൂ. മാത്രമല്ല, ഒരുപാടു നിയമവും പാലിക്കണം. ഇവയൊക്കെയും പരിശോധിക്കാന്‍ നിയമപാലകരെയും വേണ്ടപ്പെട്ട ഉദ്യോഗസ്ഥരെയും ഗവണ്‍മെന്റ് നിശ്ചയിക്കുന്നുണ്ട്.
അവര്‍ക്ക് നല്‍കപ്പെട്ട ജോലി അത്യാവശ്യം നല്ലതുപോലെ അവര്‍ കൈകാര്യം ചെയ്യുന്നുമുണ്ട്്. എന്നിരുന്നാലും ഗവണ്‍മെന്റിനോ ഉദ്യോഗസ്ഥര്‍ക്കോ സാധാരണക്കാരന്റെ ഭാഗത്തുനിന്നു ചിന്തിക്കാന്‍ മനസ്സില്ലെന്നുവേണം പറയാന്‍. കാരണം, കാട്ടിലെ ദുര്‍ഘടപാതയിലൂടെ സഞ്ചരിക്കുന്നതാണു റോഡിലൂടെ സഞ്ചരിക്കുന്നതിനേക്കാള്‍ നല്ലതെന്നു തോന്നിപ്പോവുന്നു.
വലിയ ഗര്‍ത്തങ്ങളും പൊട്ടിപ്പൊളിഞ്ഞ റോഡുകളും മഴക്കാലം വരുംമുമ്പേ ശരിയാക്കിയില്ലെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ പരിതാപകരം തന്നെയായിരിക്കും. സാധാരണക്കാരന്റെ അവകാശങ്ങള്‍ നിറവേറ്റാനല്ലാതെ പിന്നെന്തിനാണ്അവരുടെ ഔദാര്യത്തില്‍ വോട്ടും വാങ്ങി കസേരയില്‍ കയറി ഇരിക്കുന്നത്്.
ഷൗക്കത്തലി സി.പി, പേരിയ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."