ബെഹ്‌റയ്ക്കു വിജിലന്‍സ് ഡയറക്ടറുടെ പദവി നല്‍കിയത് ചട്ടംലംഘിച്ച്
തിരുവനന്തപുരം: പൊലിസ് ഡി.ജി.പിയെ വിജിലന്‍സ് ഡയറക്ടറുടെ അധിക ചുമതല നല്‍കിയത് ചട്ടവിരുദ്ധമായെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാതെയാണ് ചുമതല നല്‍കിയതെന്ന് വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു.
ആറുമാസത്തില്‍ കൂടുതലുള്ള നിയമനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും പേഴ്‌സണല്‍ മന്ത്രാലയത്തിന്റെയും അനുമതി ആവശ്യമാണ്. എന്നാല്‍ ബെഹ്‌റയ്ക്ക് വിജിലന്‍സ് ഡയറക്ടറുടെ ചുമതല നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുപോലുമില്ല. ബെഹ്‌റയ്ക്ക് അധിക ചുമതല നല്‍കിയത് അറിഞ്ഞില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കുന്നത്. ഈ സാഹചര്യത്തിലാണ് 11 മാസമായി ബെഹ്‌റ വിജിലന്‍സ് ഡയറക്ടറുടെ അധിക ചുമതല വഹിച്ചുവരുന്നത്. അതുകൊണ്ട് തന്നെ ഈ നിയമനം ചട്ടലംഘനമാകും.
2017 മാര്‍ച്ച് 31 നാണ് ജേക്കബ് തോമസിനെ മാറ്റി ലോക്‌നാഥ് ബഹ്‌റയ്ക്ക് സര്‍ക്കാര്‍ വിജിലന്‍സ് ഡയറക്ടറുടെ അധിക ചുമതല നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."