ഉത്തരകൊറിയയുടെ ബാലിസ്റ്റിക്ക് മിസൈല്‍ പരീക്ഷണം: അമേരിക്കയും ജപ്പാനും ദ.കൊറിയയും അപലപിച്ചു
വാഷിങ്ടണ്‍: യു.എന്‍ രക്ഷാസമിതിയുടെ പ്രമേയം തള്ളിക്കളഞ്ഞുകൊണ്ട്് ഉത്തരകൊറിയ നടത്തിയ ബാലിസ്റ്റിക്ക് മിസൈല്‍ പരീക്ഷണത്തില്‍ ശക്തമായി അപലപിച്ചുകൊണ്ട് ് അമേരിക്ക,ജപ്പാന്‍,ദക്ഷിണക്കൊറിയ എന്നി രാജ്യങ്ങള്‍ രംഗത്ത്.
അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ഡില്ലേര്‍സണ്‍, ദ.കൊറിയ,ജപ്പാന്‍ വിദേശകാര്യ മന്ത്രിമാരായ യുങ് ബ്യുങ് സേ,ഫ്യുമിയോ കിഷിദ എന്നിവരാണ് ഉത്തരകൊറിയക്കെതിരേ രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ചത് രംഗത്തെത്തിയത്.
അമേരിക്ക ഇപ്പോഴും തങ്ങളുടെ സഖ്യരാജ്യങ്ങളുമായി പ്രതിരോധ ഉടമ്പടികളില്‍ ശക്തമായി തന്നെ നിലക്കൊള്ളുന്നുവെന്നും അമേരിക്കന്‍ പ്രതിനിധി അറിയിച്ചു.
യു.എന്‍ രക്ഷാസമിതിയുടെ ഉടമ്പടികള്‍ പുര്‍ണ്ണമായും ഫലപ്രദമായും നടപ്പിലാക്കുന്നതിനായി ഒരുമിക്കാനും മന്ത്രിമാര്‍ തമ്മില്‍ ധാരണയിലെത്തി. ഉത്തരകൊറിയയുടെ ലംഘനത്തിന് അന്താരാഷ്ട്രതലത്തില്‍ തന്നെ പ്രതികരണമുണ്ടാവുമെന്നും അവര്‍ അറിയിച്ചു. ഉത്തരകൊറിയയുടെ അതിര്‍ത്തി രാജ്യങ്ങള്‍ അവരുടെ ഭരണകൂടത്തിന്റെ ചെയ്തികള്‍ അനുഭവിക്കുന്നവരാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഉത്തരകൊറിയയുടെ ഭാവിയിലെ അപകടകരമായ നീക്കങ്ങളെ ഒരുമിച്ച് പ്രതിരോധിക്കുമെന്നും അവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."