HOME
DETAILS
MAL
പയ്യന്നൂരില്‍ അക്രമികള്‍ കത്തിച്ച കാര്‍ ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു
backup
May 31 2016 | 03:05 AM
പയ്യന്നൂര്‍: പുതിയ ഭരണത്തില്‍ എല്ലാര്ക്കും തുല്യനീതി ലഭിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കിന് വിശ്വാസ്യത തീരെയില്ലന്ന് ഉമ്മന്‍ ചാണ്ടി. പയ്യന്നൂരില്‍ അക്രമികള്‍ കത്തിച്ച പയ്യന്നൂര്‍ കോളജ് അധ്യാപകരുടെ കാര്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം ജില്ലയില്‍ പോലും എല്ലാവര്ക്കും നീതി ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. ഭരണം കിട്ടിയതിന്റെ അഹങ്കാരമാണ് പ്രവര്‍ത്തകര്‍ കാണിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കാര്‍ കത്തിച്ച സംഭവത്തില്‍ അക്രമികളെ കണ്ടെത്തുന്നതു വരെ യു ഡി എഫു ശക്തമായ സമ്മര്‍ദ്ദം ചെലുത്തുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.നേതാക്കളായ കെ.സി.വേണുഗോപാല്‍ എംപി, കെ. പി. കുഞ്ഞിക്കണ്ണന്, ഒപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."