മാലിന്യ പാതയോരം
തളിപ്പറമ്പ്: സംസ്ഥാനപാതയില്‍ ഇ.ടി.സി സ്റ്റോപ്പിനും കരിമ്പം പാലത്തിനുമിടയിലുളള വിജനമായ പാതയോരത്ത് മാലിന്യം തള്ളല്‍ സജീവമായി. കരിമ്പം ഫാമിനു സമീപത്താണ് കക്കൂസ് മാലിന്യവും കോഴിയുടെ അവശിഷ്ടങ്ങളും തള്ളിയത്. ദുര്‍ഗന്ധം കാരണം ഇതുവഴിയുള്ള യാത്ര ദുസഹമായി.
തളിപ്പറമ്പിലെയും പരിസര പ്രദേശത്തെയും കോഴിയിറച്ചി വില്‍പ്പന ശാലകളില്‍ നിന്നുളള അവശിഷ്ടങ്ങളും കക്കൂസ് മാലിന്യം നീക്കം ചെയ്യാന്‍ കരാറെടുക്കുന്നവരുമാണ് മാലിന്യം വാഹനങ്ങളിലെത്തിച്ച് തളളുന്നത്. ആശുപത്രി മാലിന്യമടക്കം ഇവിടെ തളളുന്നുണ്ട്.
കരിമ്പം ഫാമിനകത്തുകൂടി കടന്നുപോകുന്ന കരിമ്പം തോടിന്റെ കൈവഴിയിലാണ് ബുധനാഴ്ച്ച രാത്രി കക്കൂസ് മാലിന്യം ഒഴുക്കിയത്.
കോഴി മാലിന്യങ്ങള്‍ റോഡില്‍ ചിതറിക്കിടക്കുകയാണ്. പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ആഴ്ച മാലിന്യങ്ങള്‍ നിറഞ്ഞ ഈ ഭാഗം ശുചീകരിച്ചിരുന്നു. ഈ ഭാഗത്തെ തെരുവു വിളക്കുകള്‍ പുനസ്ഥാപിക്കണമെന്നും പൊലിസ് രാത്രി പരിശോധന കരിമ്പം വരെ നീട്ടണമെന്നുമുള്ള ആവശ്യം ശക്തമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."