പിണറായി നോക്കുകുത്തിമാത്രമായെന്ന് ഡോ. എം.കെ മുനീര്‍ എം.എല്‍.എ
പെരിന്തല്‍മണ്ണ: മുഖ്യമന്ത്രി പിണറായി വിജയന്‍ കേവലം നോക്കുകുത്തിമാത്രമായെന്ന് ഡോ. എം.കെ മുനീര്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹങ്ങള്‍ക്കെതിരേ യു.ഡി.എഫ് നയിക്കുന്ന മേഖല ജാഥയുടെ ജില്ലയിലെ രണ്ടാം ദിനത്തില്‍ പെരിന്തല്‍മണ്ണയില്‍ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം ഉദ്യേഗസ്ഥരെ നിലക്ക് നിര്‍ത്താനോ പൊലിസിലെ രണ്ട് ചേരികളിലെ ഭിന്നത ഇല്ലാതാക്കാനോ കഴിയുന്നില്ല. സര്‍ക്കാര്‍ ഓഫിസുകളില്‍ ഫയല്‍ നീക്കം നടക്കുന്നില്ലെന്ന് ഭരിക്കുന്നവര്‍ തന്നെയാണ് പറയുന്നത്. ഗുണ്ടകള്‍ക്ക് മുന്നില്‍ പിണറായിയുടെ പൊലിസ് നിഷ്‌ക്രിയവും ജനങ്ങള്‍ക്ക് മുന്നില്‍ ഗുണ്ടകളെപോലെയുമാണ് പൊലിസ് പെരുമാറുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ ഫാസിസ്റ്റ് കടന്നുകയറ്റമാണ് ഇ അഹമ്മദ് എം.പിയുടെ മരണസമയത്ത് കാണാനായത്. കേന്ദ്രസര്‍ക്കാരിന്റെ അതീവ സുരക്ഷയുള്ള വെബ് സൈറ്റുകള്‍ നിരന്തരം ഹാക്ക്‌ചെയ്ത് സുപ്രധാന രഹസ്യങ്ങള്‍ വിദേശചാരന്മാര്‍ ചോര്‍ത്തുന്നു. അത്തരം സാഹചര്യത്തില്‍ 'കാഷ് ലെസ്' ഇന്ത്യയെന്ന് പറഞ്ഞ് ഓടിനടക്കുന്ന മോദിക്ക് പാവങ്ങളുടെ പണം എ.ടി.എമ്മില്‍ നിന്ന് നഷ്ടപ്പെടില്ല എന്ന് എന്ത് ഉറപ്പ് പറയാനാണ് കഴിയുകയെന്നും മുനീര്‍ ചോദിച്ചു. ജാഥാ ഉപനായകന്‍ കെ.പി കുഞ്ഞിക്കണ്ണന്‍, അഡ്വ. കെ.എന്‍.എ ഖാദര്‍, വി.വി.പ്രകാശ്, കാര്‍ത്തികേയന്‍, സി.മോയീന്‍കുട്ടി, എം.സി.സെബാസ്റ്റ്യന്‍, സി.കുഞ്ഞാലി, എന്‍.സുബ്രമണ്യന്‍, പി.വി.മുഹമ്മദ് അരീക്കോട് എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."