HOME
DETAILS

എട്ടാമത് സഹകരണ കോണ്‍ഗ്രസിന് കണ്ണൂരില്‍ പ്രൗഢോജ്ജ്വല തുടക്കം

  
backup
February 11 2018 | 03:02 AM

%e0%b4%8e%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%ae%e0%b4%a4%e0%b5%8d-%e0%b4%b8%e0%b4%b9%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8

 


കണ്ണൂര്‍: വൈവിധ്യങ്ങളിലൂടെ മുന്നോട്ട് എന്ന പ്രമേയവുമായി എട്ടാമത് സഹകരണ കോണ്‍ഗ്രസിന് കണ്ണൂരില്‍ പ്രൗഢോജ്ജ്വല തുടക്കമായി. മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സഹകരണ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ആദ്യമായി സഹകരണനയം രൂപീകരിക്കുകയെന്നതും കേരള ബാങ്കിന്റെ രൂപീകരണവും ലക്ഷ്യമിട്ടായിരുന്നു സഹകരണ കോണ്‍ഗ്രസിന്റെ ചര്‍ച്ചകള്‍ നീണ്ടതെങ്കിലും കേരള ബാങ്ക് സംബന്ധിച്ചുള്ള പ്രതിപക്ഷത്തിന്റെ ആശങ്ക പങ്കുവയ്ക്കാനുമുള്ള വേദിയായി സഹകരണ കോണ്‍ഗ്രസ്.
കേരള ബാങ്കിന്റെ രൂപീകരണം അന്തിമഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, ത്രിതല സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കുകളെ ഏകീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്ന കേരള ബാങ്കുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന ആശങ്കകള്‍ ദൂരീകരിക്കാന്‍ ജനങ്ങളും സഹകാരികളുമായി വിശദമായ ചര്‍ച്ചകളും കൂടിയാലോചനകളും നടക്കേണ്ടതുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തവെ അഭിപ്രായപ്പെട്ടു.
ധനകാര്യസ്ഥാപനങ്ങളുടെ ഏകീകരണം സാധാരണക്കാര്‍ക്ക് അനുഗുണമാവില്ലെന്ന് എസ്.ബി.ടി-എസ്.ബി.ഐ ലയനം തെളിയിച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായി. മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, ഇ. ചന്ദ്രശേഖരന്‍ എന്നിവര്‍ സംസാരിച്ചു. തമിഴ്‌നാട് സഹകരണ വകുപ്പ് മന്ത്രി സെല്ലൂര്‍ കെ. രാജു, പുതുച്ചേരി സഹകരണ വകുപ്പ് മന്ത്രി എം. കന്തസ്വാമി എന്നിവര്‍ മുഖ്യാതിഥികളായി.
തുടര്‍ന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഔദ്യോഗിക ബാങ്കുകളായി അതത് പ്രദേശത്തെ സഹകരണ ബാങ്കുകളെ മാറ്റണമെന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളുള്ളസഹകരണ കരട്‌നയം സഹകരണ കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു. സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് സഹകരണ മേഖലയില്‍ സമൂലമാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന കരട്‌നയം അവതരിപ്പിച്ചത്. ഈ കരടിന്‍മേല്‍ ചര്‍ച്ച നടത്തി പുതിയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനം മന്ത്രിസഭക്ക് മുന്‍പാകെ സമര്‍പ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള സംവിധാനമായി സഹകരണ സ്ഥാപനങ്ങളെ അംഗീകരിക്കണമെന്ന നിര്‍ദേശവും കരടിലുണ്ട്. കാര്‍ഷിക വായ്പ ഇപ്പോഴുള്ള 10 ശതമാനത്തില്‍നിന്ന് ഉയര്‍ത്തി 50 ശതമാനമായി മാറ്റാനുള്ള നിര്‍ദേശവും കരടിലുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  34 minutes ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  an hour ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  an hour ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  10 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  11 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  12 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  12 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  12 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  13 hours ago