ബിഹാര്‍ ഉപതെരഞ്ഞെടുപ്പ്: മത്സരിക്കാനില്ലെന്ന് നിതീഷ് കുമാര്‍
പട്ന: എന്‍.ഡി.എയുമായുള്ള ബന്ധത്തില്‍ അസ്വാരസ്യം പുകയുന്നതിനിടയില്‍ ബിഹാറിലെ മൂന്ന് മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തില്ലെന്ന് ജെ.ഡി.യു.
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഒരു ദിവസം പിന്നിട്ടതോടെയാണ് ജെ.ഡി.യു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ നിലപാട് വ്യക്തമാക്കിയത്. അരാരിയ ലോക് സഭാ മണ്ഡലത്തിലും ഭാബുവ, ജെഹ്്നാബാദ് നിയമസഭാ മണ്ഡലത്തിലേക്കുമാണ് തെരഞ്ഞെടുപ്പ് കമ്മിഷന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മാര്‍ച്ച് 11നാണ് ഉപതെരഞ്ഞെടുപ്പ്.
അതിനിടയില്‍ പാര്‍ട്ടിയുടെ ശക്തനായ നേതാവും ജൊക്കിഹട്ട് എം.എല്‍.എയുമായ സര്‍ഫറാസ് അഹമ്മദ് രാജിവച്ച് ആര്.ജെ.ഡിയില്‍ ചേര്‍ന്നു. അരാരിയ ലോക് സഭാ മണ്ഡലത്തില്‍ ഇദ്ദേഹത്തിന് സീറ്റ് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മത്സരിക്കാനില്ലെന്ന് നിതീഷ് പ്രഖ്യാപിച്ചതില്‍ പ്രകോപിതനായാണ് അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചതെന്നാണ് വിവരം.
ബി.ജെ.പിക്കുമുന്പില് നിതീഷ് കീഴടങ്ങിയെന്നതിന്റെ തെളിവാണ് മത്സര രംഗത്തുനിന്ന് പിന്‍വാങ്ങിയതെന്ന് അദ്ദേഹം ആരോപിച്ചു. ഭരണ കക്ഷിയില്‍ പെട്ട ഒരു പാര്‍ട്ടി മത്സര രംഗത്തുനിന്ന് പിന്മാറുകയെന്നത് ആദ്യ സംബവമാണ്. കുറഞ്ഞകാലത്തേക്ക് മത്സരത്തിനായി രംഗത്തിറങ്ങേണ്ടെന്ന ബി.ജെ.പിയുടെ നിര്‍ദേശമാണ് നിതീഷ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ കാരണമെന്നും സര്‍ഫറാസ് അഹമ്മദ് കൂട്ടിച്ചേര്‍ത്തു. അതിനിടയില്‍ അരാരിയ മണ്ഡലത്തില്‍ ബി.ജെ.പി മത്സരിക്കുമെന്ന് ഒരു മുതിര്‍ന്ന ബി.ജെ.പി നേതാവ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."