ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആയുധ ധാരിയെ വെടിവച്ച് കൊന്നു
റിയാദ്: ആയുധവുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സ്വദേശി പൗരനെ സഊദി സുരക്ഷാ സേന വെടിവച്ചു കൊന്നു.
ജിദ്ദയിലെ അല്‍ റിഹാബ് ഡിസ്ട്രിക്കിലെ പെട്രോള്‍ ബാങ്കില്‍ ആയുധവുമായി എത്തി ഏവരെയും മുള്‍മുനയില്‍ നിര്‍ത്തിയ മുപ്പത് വയസുകാരനായ സഊദി യുവാവിനെയാണ് പൊലിസ് വെടിവച്ച് കൊലപ്പെടുത്തിയത്.
രാവിലെ പെട്രോള്‍ ബാങ്കിലെത്തി ഇദ്ദേഹം പൂര്‍ണ നഗ്‌നയായി കാറില്‍ നിന്നും പുറത്തിറങ്ങിയ ശേഷം സ്വദേശികള്‍ക്കും വിദേശികള്‍ക്കും നേരെ നിറയൊഴിക്കാന്‍ തുടങ്ങുകയായിരുന്നു. വിവരമറിഞ്ഞയുടന്‍ തന്നെ പൊലിസ് സംഘം കുതിച്ചെത്തി സ്ഥലം വളഞ്ഞു.
തോക്ക് താഴെയിട്ടു കീഴടങ്ങാന്‍ നിരവധി തവണ പൊലിസ് ആവശ്യപ്പെട്ടിട്ടും ഇയാള്‍ കൂട്ടാക്കിയില്ല. മുന്നറിയിപ്പായി മൂന്നു റൗണ്ട് വെടി വച്ചെങ്കിലും ഇയാള്‍ വഴങ്ങാത്തതിനെ തുടര്‍ന്നാണ് കൊലപ്പെടുത്തിയത്. സംഭവം നടക്കുന്ന സമീപത്ത് കൂടി സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം നിരവധി യാത്രക്കാര്‍ കടന്നു പോകുന്ന സമയമായതിനെ തുടര്‍ന്നാണ് സുരക്ഷ പരിഗണിച്ച് ഗത്യന്തരമില്ലാതെ വെടിവെച്ച് കൊല്ലാന്‍ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയത്.
നേരത്തെ നിരവധി കേസുകളില്‍ പ്രതിയായ ഇദ്ദേഹത്തെ നേരിടാനായി ജിദ്ദ ഗവര്‍ണര്‍ ഖാലിദ് അല്‍ മിഷ്അല്‍ ബിന്‍ മാജിദ് രാജകുമാരന്റെ നിരീക്ഷണത്തില്‍ പെട്രോള്‍ പൊലിസ് മേധാവി നേരിട്ടാണ് ഓപറേഷന് നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."