HOME
DETAILS
MAL
സഹകരണ ബാങ്കുകളിലെ സ്വര്‍ണ ഉരുപ്പടികള്‍ പരിശോധിക്കുമെന്ന് കടകംപള്ളി
backup
February 11 2018 | 14:02 PM
തിരുവനന്തപുരം: സഹകരണ ബാങ്കുകളിലുള്ള സ്വര്‍ണ ഉരുപ്പടികള്‍ പരിശോധിക്കുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്. സംസ്ഥാനത്തെ ചില ബാങ്കുകളില്‍ സ്വര്ണപണയത്തിന്മേല് തിരിമറി നടന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രിയുടെ നിര്‍ദേശം.
ബാങ്കുകളിലെ സ്വര്‍ണഉരുപ്പടികള്‍ അതാത് ബാങ്കുകളില്‍ നിന്നുള്ള പ്രത്യേക സ്ക്വാഡിനെ കൊണ്ടു പരിശോധിപ്പിക്കും. ബാങ്ക് ഭരണസമിതി അംഗങ്ങള്‍, ചീഫ് എക്സിക്യൂട്ടീവ്, ജീവനക്കാരുടെ പ്രതിനിധികള്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുകയെന്നും മന്ത്രി പറഞ്ഞു.
പരിശോധന ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും അതാത് ബാങ്കുകളില്‍ നടത്തുന്ന പരിശോധനയുടെ സാക്ഷ്യപത്രം തയ്യാറാക്കണം. സഹകരണ വകുപ്പിന്റെ പ്രത്യേക പരിശോധനയും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."