HOME
DETAILS
MAL
കള്ളക്കടത്തുകാരെ സഹായിച്ചു; കൈക്കൂലിക്കേസില്‍ പിടിയിലായ ബി.എസ്.എഫ് ജവാന്റേത് രാജ്യദ്രോഹക്കുറ്റമെന്ന് സി.ബി.ഐ
backup
February 12 2018 | 10:02 AM
തിരുവനന്തപുരം: ആലപ്പുഴയില്‍ കൈക്കൂലിക്കേസില്‍ പിടിയിലായ ബി.എസ്.എഫ് ജവാന്‍ രാജ്യദ്രോഹകുറ്റമാണ് ചെയ്തതെന്ന് സിബിഐ. പിടികൂടിയ 45 ലക്ഷം രൂപ കള്ളക്കടത്തുകാര്‍ നല്‍കിയ കോഴയാണെന്ന് കമന്റന്‍ഡ് ജിബു ടി.മാത്യു മൊഴി നല്‍കി.
സി.ബി.ഐ റിപ്പോര്‍ട്ട് തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ചു. പശ്ചിമബംഗാളില്‍ നിന്ന് ഷാലിമാര്‍ എക്‌സ്പ്രസില്‍ ആലപ്പുഴയില്‍ എത്തിയപ്പോഴാണ് ജിബു പിടിയിലായത്.
കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം സി.ബി.ഐ കോടതിയില്‍ ഹാജരാക്കിയ ജിബുവിനെ ഈ മാസം 26 വരെ റിമാണ്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."