HOME
DETAILS
MAL
സ്വത്ത് തര്‍ക്കം: അങ്കമാലിയില്‍ സഹോദരനെയും കുടുംബത്തെയും അനുജന് വെട്ടിക്കൊന്നു
backup
February 12 2018 | 13:02 PM
അങ്കമാലി: മൂക്കന്നൂരില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ വെട്ടിക്കൊന്നു. കൊല്ലപ്പെട്ടത് എരപ്പ് അറയ്ക്കലില്‍ ശിവന് (60), ഭാര്യ വല്‍സ (56), മകള്‍ സ്മിത (33) എന്നിവരാണ് കൊല്ലപ്പെട്ടത്. വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.
ബന്ധുക്കള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കമാണ് കൊലയ്ക്കുപിന്നിലെന്ന് പൊലിസ് പറഞ്ഞു. പ്രതിയെ തിരിച്ചറിഞ്ഞുവെന്നും ശിവന്റെ സഹോദരന് ബാബുവാണ് കൃത്യം ചെയ്തതെന്നും പൊലിസ് അറിയിച്ചു. ഒളിവില്‍ പോയ ബാബുവിനെ പൊലിസ് പിടികൂടി. കൊരട്ടിയില്‍ നിന്നാണ് പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."