അന്താരാഷ്ട്ര ബഹിരാകാശ നിലയം സ്വകാര്യവല്‍ക്കരിക്കാന്‍ ട്രംപ് ഭരണകൂടം
ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയം സ്വകാര്യവല്‍ക്കരിക്കാനൊരുങ്ങി അമേരിക്ക. നിലയത്തിന് നല്‍കുന്ന ഫണ്ട് നിര്‍ത്തലാക്കാനാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്. 2024നു ശേഷം ഫണ്ട് നല്‍കേണ്ടെന്നാണു തീരുമാനം.
നാസയില്‍നിന്നുള്ള വിവരങ്ങള്‍ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റാണ് വാര്‍ത്ത പുറത്തുവിട്ടത്. അതേസമയം ഈ ഉദ്യമത്തില്‍നിന്നു പൂര്‍ണമായും അമേരിക്ക പിന്തിരിയില്ല. നേരിട്ടുള്ള പിന്തുണ അവസാനിപ്പിക്കാനാണു തീരുമാനം. പകരം സ്വകാര്യമേഖലയ്ക്കു കൈമാറുകയാണു ലക്ഷ്യം. അടുത്ത ഏഴു വര്‍ഷം കൂടി സര്‍ക്കാരിന്റെ പങ്കാളിത്തം തുടരും. 2019ലെ ബജറ്റ് തിങ്കളാഴ്ച പുറത്തുവിടാനിരിക്കെയാണു പുതിയ തീരുമാനം.
ഭൂമിക്കു വളരെ അടുത്ത ഭ്രമണപഥത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഗവേഷണശാലയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം അഥവാ ഇന്റര്‍നാഷനല്‍ സ്‌പെയ്‌സ് സ്റ്റേഷന്‍. 1998ല്‍ ആണു നിലയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.
അമേരിക്കയും റഷ്യയും ഉള്‍പ്പെടെ 27 രാജ്യങ്ങള്‍ പദ്ധതിക്കു പിന്നിലുണ്ട്. ഒരേസമയം ആറു ബഹിരാകാശ സഞ്ചാരികള്‍ക്ക് നിലയത്തില്‍ താമസിക്കാനാകും. 2028 വരെയാണ് നിലയത്തിന്റെ പ്രവര്‍ത്തന കാലാവധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."