മഹാരാഷ്ടയിലെ സൈനിക ആയുധശാലയില്‍ തീപിടിത്തം: 17 മരണം
മഹാരാഷ്ടയിലെ സൈനിക ആയുധശാലയില്‍ തീപിടിത്തം: 17 മരണം
പുല്‍ഗാവ്: മഹാരാഷ്ടയിലെ വാര്‍ധാ ജില്ലയില്‍ പുല്‍ഗാവിലുള്ള സൈനിക ആയുധസംഭരണ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം. 17 പേര് കൊല്ലപ്പെട്ടു.19 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ വാര്‍ധയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മരിച്ചവരില്‍ രണ്ട് ഓഫീസര്‍മാരും 15 ജവാന്മാരുമാണ്. പുലര്‍ച്ചെ 130നും രണ്ടിനും ഇടയിലാണ് തീപിടിത്തമുണ്ടായതെന്നാണ് കരുതുന്നത്. തീ പടര്‍ന്നതോടെ ചെറിയ ചെറിയ പൊട്ടിത്തെറികളുമുണ്ടായി. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെയാണ് സൈനികര്‍ കൊല്ലപ്പെട്ടതെന്നാണ് കരുതുന്നത്.
നാഗ്പൂരില്‍ നിന്നും 110 കിലോമീറ്റര്‍ അകലെയാണ് പുല്‍ഗാവ് സൈനിക കേന്ദ്രം. പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. തീ ഇപ്പോഴും നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടില്ല. ആയുധ സംഭരണ ശാലയ്ക്ക് സമീപത്തെ ഗ്രാമീണരെയെല്ലാം ഇവിടെ നിന്നും ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. തീ പിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."