അവാര്‍ഡ് തുക കെ.പി രാമനുണ്ണി ജുനൈദിന്റെ മാതാവിന് കൈമാറി
ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡായി ലഭിച്ച ഒരുലക്ഷം രൂപ ഡല്‍ഹിയില്‍ മതവിദ്വേഷ കൊലപാതകത്തിനിരയായ ജുനൈദിന്റെ മാതാവിന് കെ.പി രാമനുണ്ണി കൈമാറി.
ഇന്നലെ വൈകിട്ട് ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷമാണ് തുക കൈമാറിയത്. അവാര്‍ഡ് തുകയായ ഒരുലക്ഷത്തില്‍നിന്ന് മൂന്നുരൂപ എടുത്തശേഷം ബാക്കി തുകയാണ് ജുനൈദിന്റെ മാതാവിന് നല്‍കിയത്.
മുസ്ലിം സമുദായത്തില്‍പ്പെട്ട ആളായതിനാല്‍ ഓടുന്ന തീവണ്ടിയില്‍ ക്രൂരമായി കൊല്ലപ്പെട്ട ജുനൈദിന്റെ കുടുംബത്തിനുള്ള യഥാര്‍ഥ ഹിന്ദുപാരമ്പര്യത്തില്‍ നിന്നുള്ള ആളുടെ നഷ്ടപരിഹാരമാണിതെന്ന് പ്രഖ്യാപിച്ച ശേഷമായിരുന്നു കൈമാറ്റം. അവാര്‍ഡിന് അര്‍ഹമാക്കിയ 'ദൈവത്തിന്റെ പുസ്തകം' എന്ന ഗ്രന്ഥം മതങ്ങളെ സ്നേഹത്തിന്റെ പ്രതീകങ്ങളായാണ് അടയാളപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രാമനുണ്ണി അടക്കം 24 പേര് അക്കാദമി അധ്യക്ഷന്‍ ചന്ദ്രശേഖര കമ്പാറില്നിന്ന് പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."