HOME
DETAILS

എഴുന്നള്ളിപ്പും വെടിക്കെട്ടും പതിവ് പ്രൗഡിയില്‍

  
backup
February 18 2017 | 08:02 AM

%e0%b4%8e%e0%b4%b4%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%82-%e0%b4%b5%e0%b5%86%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95

 

തൃശൂര്‍: തൃശൂര്‍പൂരം പ്രൗഢിയോടെതന്നെ. ഉത്സവആഘോഷങ്ങളിലെ ആന എഴുന്നള്ളിപ്പും പരമ്പരാഗത വെടിക്കെട്ടും മുന്‍വര്‍ഷങ്ങളിലെപ്പോലെ നടത്താന്‍ ധാരണ. ജില്ലാകലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. എം.എല്‍.എമാരും വിവിധ കക്ഷിനേതാക്കളും കേരള ഫെസ്റ്റിവെല്‍ കോഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു.
ദൂരപരിധിയും സുരക്ഷയും ഉറപ്പുവരുത്തും. നിരോധിത രാസവസ്തുക്കള്‍ ഉപയോഗിക്കില്ല. തൃശൂര്‍പൂരം, ഉത്രാളിക്കാവ് പൂരം ഉള്‍പ്പടെയുള്ള എല്ലാ ആഘോഷങ്ങള്‍ക്കും തീരുമാനം ബാധകമാകും. ആചാരങ്ങളും ആഘോഷങ്ങളും തുടരേണ്ടത് ഒരു ജനതയുടെ വികാരമാണ്. അവതുടരേണ്ടത് ആവശ്യമാണെന്നും യോഗം ഐക്യകണ്‌ഠേന അഭിപ്രായപ്പെട്ടു.അപകടരഹിതമായി വെടിക്കെട്ട് നടത്തിയവര്‍ക്കെതിരെ എടുത്തിട്ടുള്ള കേസുകളും ഉത്സവപ്പറമ്പുകളിലെ താരമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്കും പിന്‍വലിക്കണമെന്ന് യോഗത്തില്‍ ഫെസ്റ്റിവെല്‍ കോഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. നാട്ടാനപരിപാലനച്ചട്ടം ദുര്‍വ്യാഖാനം ചെയ്ത് ചിലര്‍ ഉത്സവങ്ങള്‍ മുടക്കാന്‍ ശ്രമിക്കുകയാണെന്നും കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
തുടര്‍ന്നാണ് സുരക്ഷ ഉറപ്പാക്കിയും നിയമങ്ങള്‍ പാലിച്ചും മുന്‍വര്‍ഷങ്ങളിലേതുപോലെ പൂരങ്ങളും ഉത്സവങ്ങളും നടത്താമെന്ന് കലക്ടര്‍ ഉറപ്പ് നല്‍കിയത്. ജില്ലയിലെ എം.എല്‍.എമാര്‍ക്കു പുറമെ ബാബു എംപാലിശ്ശേരി, വത്സന്‍ ചമ്പക്കര, പി.ശശികുമാര്‍, പ്രൊഫ. എന്‍.മാധവന്‍കുട്ടി, ടി.എ.സുന്ദര്‍മേനോന്‍, ടി.എന്‍.പ്രതാപന്‍, ഇ.വി.കൃഷ്ണന്‍ നമ്പൂതിരി, പി.ബാലചന്ദ്രന്‍, കെ.മഹേഷ്, ജി.രാജേഷ്, എ.എ.കുമാരന്‍, പൂക്കുന്നത്ത് ബാബു, സി.വി.കുര്യാക്കോസ്, എ.വി.വല്ലഭന്‍, രാജേന്ദ്രന്‍ അരങ്ങത്ത് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.അതിനിടെ ഉത്സവങ്ങളും ആഘോഷങ്ങളും ആചാരാനുഷ്ഠാനങ്ങളോടെ നടത്തുന്നതിന് സംവിധാനങ്ങളുണ്ടാക്കണമെന്നാവശ്യപ്പെട്ട് കൊച്ചിന്‍ ദേവസ്വംബോര്‍ഡ് സര്‍ക്കാരിന് നിവേദനം നല്‍കി.
ബോര്‍ഡിന്റെ കീഴില്‍ 403 ക്ഷേത്രങ്ങളും 298 കണ്‍ട്രോള്‍ ക്ഷേത്രങ്ങളുമുണ്ട്. വളരെപുരാതനമായി പൂരങ്ങളും വേലകളും മറ്റുത്സവങ്ങളും അനുഷ്ഠാനങ്ങളും ഇവിടെയെല്ലാം നടന്നുവരുന്നുണ്ട്. ആനയെഴുന്നള്ളിപ്പും കരിമരുന്ന് പ്രയോഗങ്ങളും ഇതിന്റെ ഭാഗമാണ്.
അടുത്തകാലത്ത് വന്ന ചില ഉത്തരവുകളും സര്‍ക്കാര്‍ തീരുമാനങ്ങളും ഇവയുടെ നടത്തിപ്പിന് പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്് നല്‍കിയ നിവേദനത്തില്‍ പറയുന്നു. സുരക്ഷാചട്ടങ്ങള്‍ പാലിച്ചുകൊണ്ട് പരമ്പരാഗത അനുഷ്ഠാനങ്ങളോടെ ഉത്സവം നടത്താന്‍ സര്‍ക്കാര്‍ ഇടപെടണം എന്നാണ് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാടിനെ ഇളക്കിമറിച്ച് പ്രിയങ്ക  

Kerala
  •  a month ago
No Image

കൊല്ലം കലക്ടറേറ്റ് ബോംബ് സ്‌ഫോടനം ഒന്ന് മുതല്‍ മൂന്ന് വരെ പ്രതികള്‍ കുറ്റക്കാര്‍, നാലാം പ്രതിയെ വെറുതെ വിട്ടു; ശിക്ഷാ വിധി നാളെ 

Kerala
  •  a month ago
No Image

കരിപ്പൂർ റെസ വിപുലീകരണം:  മണ്ണെടുപ്പിന് സ്ഥലം കണ്ടെത്തി; അനുമതി കിട്ടിയില്ല

Kerala
  •  a month ago
No Image

സിന്തറ്റിക് ലഹരി; ആറുമാസത്തിനിടെ അറസ്റ്റിലായത് 274 പേർ

Kerala
  •  a month ago
No Image

ഭിന്നശേഷി ആനുകൂല്യം നേടി 10ാം ക്ലാസ് കടക്കാൻ അനർഹരും

Kerala
  •  a month ago
No Image

ബിഹാറില്‍ മസ്ജിദിനു മുകളില്‍ ഇസ്‌റാഈല്‍ പതാകയും കാവിക്കൊടിയും ഉയര്‍ത്തി ഹിന്ദുത്വവാദികള്‍ 

Kerala
  •  a month ago
No Image

ട്വിങ്കിള്‍ പറ്റിച്ചേ...! ലഡുവിനു പിന്നില്‍ പ്രമോഷന്‍ ഗംഭീരമാക്കി ഗൂഗിള്‍പേ

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ടപകടം:  ഒരു മരണം കൂടി

Kerala
  •  a month ago
No Image

ഹിസ്ബുല്ലയെയും ഹമാസിനേയും  തുരത്തും വരെ ആക്രമണം തുടരും; വെടിനിര്‍ത്തല്‍ സാധ്യതകള്‍ തള്ളി നെതന്യാഹു

International
  •  a month ago
No Image

കൈപ്പുഴ കാറ്റ് കാണാനെത്തിയ യുവാവും യുവതിയും ഇടിമിന്നലേറ്റ് റോഡില്‍ കിടന്നത് അരമണിക്കൂര്‍; രക്ഷകരായി യുവാക്കള്‍

Kerala
  •  a month ago