അറബ് ലോകത്തെ ഏറ്റവും വലിയ ഓഹരി വിപണിയുടെ തലപ്പത്ത് ഇനി സാറ ബിന്‍ത് ജമാസ് അല്‍സുഹൈമി
ആദ്യ വനിതാ അധ്യക്ഷയെ നിയമിച്ച് സഊദി ചരിത്രമാക്കി
ജിദ്ദ: അറബ് ലോകത്തെ ഏറ്റവും വിലിയ ഓഹരി വിപണിയെ ഇനി സാറ ബിന്‍ത് ജമാസ് അല്‍സുഹൈമി നിയന്ത്രിക്കും. സഊദിയില്‍ സാമ്പത്തിക മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പദവികളിലൊന്നാണിത്. 2007 ല്‍ സഊദി ഷെയര്‍ മാര്‍ക്കറ്റ് കമ്പനി സ്ഥാപിതമായ ശേഷം ആദ്യമായാണ് ഒരു വനിതാ ചെയര്‍പേഴ്‌സന്‍ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. റിയാദില്‍ കമ്പനി ആസ്ഥാനത്ത് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് സാറയെ തിരഞ്ഞെടുത്തത്. അബ്ദുറഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍മുഫ്ദിയെ വൈസ് ചെയര്‍മാനായും തെരഞ്ഞെടുത്തു. നിലവിലെ ചെയര്‍മാന്‍ ഖാലിദ് അല്‍റാബിഅക്ക് പകരമായാണ് സാറയെ അല്‍സുഹൈമി നിയമിച്ചത്.
സെന്‍ട്രല്‍ ബാങ്ക്, ധനകാര്യ മന്ത്രാലയം, വാണിജ്യ മന്ത്രാലയം എന്നിവയുടെ പ്രതിനിധികള്‍ അടങ്ങിയതാണ് ബോര്‍ഡ്. രാജ്യത്തെ ധനകാര്യ രംഗത്തെ പ്രമുഖനും കാപിറ്റല്‍ അതോറിറ്റിയുടെ മുന്‍ ചെയര്‍മാനുമായ ജമ്മാസ് അല്‍ സുഹൈമിയുടെ മകളാണ് സാറ. സഊദിയുടെ ഏതെങ്കിലും ഒരു സര്‍ക്കാര്‍ ധനകാര്യ സ്ഥാപനത്തിന്റെ അധ്യക്ഷ സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണിവര്‍. 2014 ല്‍ എം.സി.ബി കാപിറ്റലില്‍ ചുമതലയേല്‍ക്കുമ്പോള്‍ ഒരു സഊദി ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിന്റെ ആദ്യ വനിതാ സി.ഇഒ ആയും സാറ മാറിയുന്നു. അതിനു മുമ്പ് ജദ്‌വ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയില്‍ പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."