പൊലിസിന്റെ നിഷ്‌ക്രിയത്വമാണ് ഷുഹൈബിന്റെ കൊലപാതകത്തില്‍ കലാശിച്ചത്: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: തുടര്‍ച്ചയായ സി.പി.എം-ബി.ജെ.പി സംഘട്ടനം കോണ്‍ഗ്രസിലേക്കു കൂടി വ്യാപിപ്പിച്ച് കേരളത്തെ കലാപഭൂമിയാക്കാനുള്ള സി.പി.എം ശ്രമത്തിന്റെ ഭാഗമാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി.എച്ച് ഷുഹൈബിന്റെ ക്രൂരമായ കൊലപാതകമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
അവിടെയുണ്ടായിരുന്ന പ്രാദേശിക പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടും പൊലിസ് അനങ്ങിയില്ല. ആര്‍.എം.പി പ്രവര്‍ത്തകര്‍ക്കെതിരേ വ്യാപകമായ അക്രമങ്ങള്‍ കഴിഞ്ഞ ദിവസം ഉണ്ടായി. ഇതൊക്കെ സര്‍ക്കാരിന്റെ മൗനസമ്മതത്തോടു കൂടി മാത്രം നടക്കുന്ന കാര്യങ്ങളാണ്.
കേരളം വീണ്ടും രക്തച്ചൊരിച്ചിലിലേക്കു വഴുതിവീണിരിക്കുകയാണ്. ഇടതുസര്‍ക്കാര്‍ അധികാരമേറ്റ് രണ്ടു വര്‍ഷം തികയുംമുമ്പേ രാഷ്ട്രീയകൊലപാതകങ്ങളില്‍ 22 പേരാണു മരിച്ചത്. പൊലിസിന്റെ കൈകള്‍ കെട്ടിയിട്ടിരിക്കുന്നു. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ പൊലിസിനു കഴിയുന്നില്ല.
സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരേ ജനാധിപത്യവിശ്വാസികളായ എല്ലാവരും രംഗത്തുവരണമെന്നും ഉമ്മന്‍ ചാണ്ടി അഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."